കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായി.
പവന്റെ വിലയില്‍ 1,400 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,480 രൂപയായി.18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 10,690 രൂപയും പവന് 85,520 രൂപയുമായി.
രാജ്യാന്തര വിപണിയിലും സ്വർണവില ഇടിഞ്ഞു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണം എത്തിയത്. ഔണ്‍സിന് 4,025 ഡോളറായാണ് വില കുറഞ്ഞത്. മിഡില്‍ ഈസ്റ്റിലെ സംഘർഷവും ഇതുമൂലമുണ്ടായ എണ്ണവില വർധനവുമാണ് സ്വർണവിലയിലെ ഇടിവിന് കാരണമാകുന്നത്.ഫെഡറല്‍ റിസർവ് ഇത്തവണയും പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും സ്വർണവിലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. യമനില്‍ ഹൂതികളുടെ ആക്രമണം തുടരുന്നതിനിടെ സൗദിയിലെ എണ്ണസംഭരണശാലകളും ഹൂതികള്‍ ലക്ഷ്യമിടുന്നുണ്ട്.ഇന്നും എണ്ണവിലയില്‍ വർധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ 113 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വിലയും 100 ഡോളർ പിന്നിട്ടു. ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്.

