Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തക്കാളി ഉപയോഗിച്ച്‌ ചര്‍മം തിളങ്ങാനുള്ള പൊടികൈകള്‍ പരീക്ഷിച്ചാലോ

തക്കാളി ഉപയോഗിച്ച്‌ ചര്‍മം തിളങ്ങാനുള്ള പൊടികൈകള്‍ പരീക്ഷിച്ചാലോ

Nattuvartha 2 days ago

മ്മുടെ അടുക്കളകളില്‍ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് തക്കാളി. ചർമസംരക്ഷണത്തിന് തക്കാളി മികച്ച ഉപാധിയാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ലൈക്കോപീൻ, മറ്റ് പോഷകങ്ങള്‍ എന്നിവ ചർമത്തിലെ കറുത്ത പാടുകള്‍ മാറ്റാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

നിങ്ങളുടെ ചർമത്തിനു തിളക്കം നല്‍കാനും മറ്റു പ്രശ്നങ്ങളെ അകറ്റാനും സഹായിക്കുന്ന കിടിലൻ തക്കാളി പൊടിക്കൈകള്‍ പരിചയപ്പെടാം.

തക്കാളിയും തേനും

തക്കാളിയിലെ ആസിഡ് സ്വഭാവം ചർമത്തിലെ അഴുക്കുകളെ നീക്കുമ്പോള്‍, തേൻ ചർമത്തിന് ആവശ്യമായ ഈർപ്പം നല്‍കുന്നു. ചർമത്തിനു നല്ല തിളക്കം ലഭിക്കാൻ 2 സ്പൂണ്‍ തക്കാളി നീരും, 1 സ്പൂണ്‍ തേനും ആണ് ആവശ്യം. ഇവ നന്നായി യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാം.

തക്കാളിയും നാരങ്ങാനീരും

നാരങ്ങാനീരിലെ ബ്ലീച്ചിങ് ഗുണങ്ങളും തക്കാളിയും ചേരുമ്പോള്‍ മുഖത്തെ കറുത്ത പാടുകളും വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും വേഗത്തില്‍ മാറുന്നു. ഇതുവഴി ചർമം കണ്ണാടി പോലെ തിളങ്ങും. ആദ്യം 1 സ്പൂണ്‍ തക്കാളി നീരും, കുറച്ച്‌ തുള്ളി നാരങ്ങാനീരും എടുക്കുക. ഇത് പഞ്ഞി ഉപയോഗിച്ച്‌ മുഖത്ത് പാടുകളുള്ള ഭാഗങ്ങളില്‍ പുരട്ടുക. 10-12 മിനിറ്റിനു ശേഷം കഴുകിക്കളയാം. സെൻസിറ്റിവ് ചർമമുള്ളവർ നാരങ്ങാനീര് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

തക്കാളിയും തൈരും

തൈരിലെ ലാക്റ്റിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമം മൃദുലമാക്കാൻ സഹായിക്കുന്നു. ഇതിനായി 2 സ്പൂണ്‍ തക്കാളി പള്‍പ്പ്, 1 സ്പൂണ്‍ തൈര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ് പതുക്കെ മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മാറ്റം നിങ്ങള്‍ക്ക് കണ്ടറിയാം.

പ്രത്യേകം ശ്രദ്ധിക്കുക: തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ആസിഡുകള്‍ ചിലരില്‍ നേരിയ അലർജി ഉണ്ടാക്കിയേക്കാം. അതിനാല്‍ ഈ പൊടിക്കൈകള്‍ മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപായി കൈയിലോ കഴുത്തിലോ പുരട്ടി 'പാച്ച്‌ ടെസ്റ്റ്' ചെയ്യുന്നത് നന്നായിരിക്കും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha