ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിയിലെ ഗംഗൈകൊണ്ടനില്‍ മലയാളിയെ ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം.
ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് (60) മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഊട്ടിയില്‍നിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസില്‍ തിരുപ്പൂരില്‍നിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോള്‍ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു. രാവിലെ ഗംഗൈകൊണ്ടനില്‍ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം തിരുനെല്‍വേലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

