മണിയൂർ : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിസയിലിരിക്കെ മരിച്ച തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ.
മണിയൂർ മേഖലകമ്മിറ്റി. കുറുന്തോടി പറമ്പത്ത് തങ്കമണി മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത്
ചികിത്സാ അനാസ്ഥ തെളിയിക്കപ്പെട്ടാല്‍ ഉത്തരവാദിയായ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനാസ്ഥ കാണിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃതമായ നടപടി ഉറപ്പാക്കാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.കുടുംബത്തിന്റെ ഏക വരുമാനം ആശ്രയം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അർഹതയും നിയമവും അനുസരിച്ച് കുടുംബത്തിലെ ഒരാള്‍ക്ക് സർക്കാർ ജോലി നല്‍കകണമെന്നും ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് കെ. മകേഷും സെക്രട്ടറി സി.എം ബിനൂപും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു..

