തിരുവനന്തപുരം: ജനറല്‍ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കല്‍ കോളജിനു മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ പേര് നല്‍കും.
കെ.കരുണാകരൻ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് (കെകെഎംഎം) എന്നു നാമകരണം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് എസൻഷ്യല്‍റ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥാപനത്തിനു പേരു നല്‍കണം. അതിന്റെ ഭാഗമായാണ് പേരിട്ടത്.

