Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുലാവര്‍ഷം നാളെ കേരളത്തിലെത്തും; അതിശക്തമായ മഴക്ക് സാധ്യത

തുലാവര്‍ഷം നാളെ കേരളത്തിലെത്തും; അതിശക്തമായ മഴക്ക് സാധ്യത

Nattuvartha 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചില ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് (നാല് ജില്ലകളില്‍): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.

യേല്ലോ അലേർട്ട് (എട്ട് ജില്ലകളില്‍): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നല്‍ അപകടസാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha