അഴിയൂർ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മായിലിനെ ദൈവകല്‍പ്പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്റെ ത്യാഗസ്മരണയിലാണ് വിശ്വാസികള്‍.
ആസന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ ബലി പെരുന്നാള്‍ ദിനവും. രാവിലെ മുതല്‍ വിശ്വാസികള്‍ പുതു വസ്ത്രമണിഞ്ഞ് പള്ളികളില്‍ എത്തി. പ്രതികൂല കാലാവസ്ഥ കാരണം ഈദ്ഗാഹ് ഉണ്ടായിരുന്നില്ല. പള്ളികളിലായിരുന്നു ബലി പെരുന്നാള്‍ നമസ്കാരം.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി അല്‍-ഹിക്ക് മ പള്ളിയില്‍ റിയാസ് സ്വലാഹി തളിപ്പറമ്പും, അണ്ടി കമ്പനി ഐഡിയല്‍ മസ്ജിദില്‍ എൻ.എം ബഷീർ, ഹാജിയാർ പള്ളിയില്‍ ബഷീർ ബാഖവി, ചുങ്കം ടൌണ്‍ രിഫായ് പള്ളിയില്‍ ജമാലുദ്ദീൻ പാണ്ടിക്കാട്, അഞ്ചാംപീടിക പള്ളിയില്‍ ഉസ്താദ് ഹംസ ഫൈസി, റെയില്‍വേ സ്റ്റേഷൻ റഹ്മാനിയ്യ പള്ളിയില്‍ നെ ഈ മുദ്ദീൻ ഹുദവി, കീരിത്തോട് ശാദുലി പള്ളി മുബഷിർ ഫൈസി, ബഹറുന്നൂർ പള്ളിയില്‍ ജംഷീദ് ഹുദവി, തഖ് വ പ ള്ളിയില്‍ ഇബ്രാഹിം ദാരിമി, പൂഴിത്തല ഹിദായജുമാ മസ്ജിദ് സഅദ് സലമി ഫൈസി മേല്‍മുറി എന്നിവരും നേതൃത്വം നല്‍കി.

