Dailyhunt
ഉപയോഗിക്കാത്ത പുതിയ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു, അച്ഛനും മകനും പരിക്ക്

ഉപയോഗിക്കാത്ത പുതിയ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു, അച്ഛനും മകനും പരിക്ക്

Nattuvartha 2 weeks ago

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. അപകടത്തില്‍ ഗൃഹനാഥനും മകനും പരിക്കേറ്റു.

തിരുവനന്തപുരം താന്നിമൂട് ആണ് സംഭവം. ഉപയോഗിക്കാത്ത പുതിയ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. അടുക്കളയിലിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉപയോഗിക്കുന്നതുള്‍പ്പെടെ രണ്ട് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അടുക്കളയും അതിനോട് ചേർന്നുള്ള കിടപ്പുമുറിയും പൂർണമായി തകർ‌ന്നു.അപകടസമയം ഷാജഹാനും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ കിടക്കുകയായിരുന്നു ഷാജഹാൻ. 25 ശതമാനത്തോളം പൊള്ളലേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കട്ടിലില്‍ നിന്ന് നിലത്തുവീണാണ് നിഹാന് പരിക്കേറ്റത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha