Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

Nattuvartha 3 weeks ago

ടകര: ഡിവൈഎഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗമായിരുന്ന പുറങ്കര സ്വദേശി എം വി സുമേഷിനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിലവില്‍ വടകര നോർത്ത് മേഖല സെക്രട്ടറി ആണ്. വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു.

രാത്രി വെെകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha