Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാട്സ്‌ആപ്പ്, ടെലിഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; ജനുവരി ഒന്നുമുതല്‍ സിം ബൈൻഡിങ് ചട്ടം

വാട്സ്‌ആപ്പ്, ടെലിഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; ജനുവരി ഒന്നുമുതല്‍ സിം ബൈൻഡിങ് ചട്ടം

Nattuvartha 2 days ago

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ 'സിം ബൈൻഡിങ്' (SIM Binding) ചട്ടം 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇതനുസരിച്ച്‌ വാട്സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് സേവനങ്ങള്‍ ഉപയോക്താക്കളുടെ കെവൈസി (KYC) സ്ഥിരീകരിച്ച സിം കാർഡുമായി ബന്ധിപ്പിക്കണം. ഇതുസംബന്ധിച്ച്‌ ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിർദേശം നല്‍കി. ചട്ടം പാലിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 31 ആണ്.

സിം ബൈൻഡിങ് ചട്ടം എന്തിന്?

ഓണ്‍ലൈൻ തട്ടിപ്പുകളും മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗവും തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. സിം കാർഡ് ഇല്ലാതെയും അക്കൗണ്ടുകള്‍ പ്രവർത്തിപ്പിച്ച്‌ സൈബർ കുറ്റവാളികള്‍ മെസേജിങ് ആപ്പുകളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ ഇടപെടല്‍. ആള്‍മാറാട്ടം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവ നടത്താൻ ഇത്തരം പഴുതുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍.

എന്താണ് പുതിയ മാറ്റം?

നിലവില്‍ മെസേജിങ് ആപ്പുകളില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് (OTP) ഉപയോഗിച്ചാണ് ഉപയോക്താവിനെ സ്ഥിരീകരിക്കുന്നത്. തുടർന്ന് സിം കാർഡ് നീക്കം ചെയ്യുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പിലെ അക്കൗണ്ട് പ്രവർത്തിക്കുന്ന രീതിയാണുള്ളത്. വെബ് പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഡിവൈസില്‍ സിം കാർഡ് ഉണ്ടായിരിക്കണമെന്ന നിർബന്ധവുമില്ല. QR കോഡ് വഴിയോ വെബിലൂടെയുള്ള OTP സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാനാകും.

പുതിയ സിം ബൈൻഡിങ് ചട്ടം നിലവില്‍ വരുന്നതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിം കാർഡുമായി നിരന്തരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്സ്‌ആപ്പ് വെബ് പോലുള്ള സേവനങ്ങള്‍ കുറഞ്ഞത് ആറ് മണിക്കൂറില്‍ ഒരിക്കല്‍ സ്വമേധയാ ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നാല്‍ സിം കാർഡ് ഇട്ടിട്ടുള്ള ഡിവൈസിലെ ആപ്പിന് ഈ നിയന്ത്രണം ബാധകമാകില്ല.യാത്രയിലോ റോമിങ്ങിലോ ആയാലും സിം കാർഡ് ഡിവൈസില്‍ തന്നെയുണ്ടെങ്കില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഐഫോണ്‍, ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പുതിയ നിയമം ബാധകമാണ്. ഐഫോണുകളില്‍ സിം കാർഡ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ആപ്പിള്‍ ഇതിനകം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha