Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാതില്‍ അടച്ചില്ല; ബസില്‍നിന്ന് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു

വാതില്‍ അടച്ചില്ല; ബസില്‍നിന്ന് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു

Nattuvartha 4 months ago

എറണാകുളം: സ്വകാര്യബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു. ബസ് വളവു തിരിയുമ്പോള്‍ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീണ സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണു മരിച്ചത്.

വാഴക്കുളം-കോതമംഗലം റൂട്ടില്‍ സർവീസ് നടത്തുന്ന റെജിമോൻ ബസ് കസ്റ്റഡിയിലെടുത്ത പൊലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തു. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതില്‍ അടച്ചിരുന്നില്ല. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നല്‍കുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.

ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എല്‍പി സ്കൂളിനു സമീപമാണ് അപകടം. സിസ്റ്റർ ഹെയ്സ്‌ലെറ്റ് കയറിയപ്പോള്‍ ബസില്‍ നിറയെ യാത്രക്കാരായതിനാല്‍ വാതിലിനരികെ നില്‍ക്കുകയായിരുന്നു.

അഗതികളുടെ സഹോദരിമാരുടെ (എസ്ഡി) സന്യാസ സമൂഹം കോതമംഗലം സെന്റ് വിൻസന്റ് പ്രോവിൻസ് അംഗമാണ്. കോതമംഗലം സെന്റ് ജോർജ്, വെളിയേല്‍ചാല്‍ സെന്റ് ജോസഫ്സ്, ഊന്നുകല്‍ ലിറ്റില്‍ ഫ്ലവർ സ്കൂളുകളില്‍ അധ്യാപികയും വിവിധ മഠങ്ങളില്‍ പ്രൊവിൻഷ്യല്‍ കൗണ്‍സിലറും മദർ സുപ്പീരിയറുമായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha