Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് ദുരന്തം; മരിച്ചവരുടെ  കുടുംബങ്ങള്‍ക്ക്  അഞ്ച്  ലക്ഷം രൂപ ധനസഹായം

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

Nattuvartha 2 weeks ago

ല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മണ്ണിടിച്ചിലില്‍ കാണാതായ അ‌ഞ്ചുപേർക്കായുള്ള തെരച്ചില്‍ ഊർജിതമാക്കി.

സ്ഥലത്ത് കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. രക്ഷാദൗത്യം സുഗമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി തിരിച്ചിട്ടുണ്ട്.

എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ കനത്തമഴയും മഴവെള്ളപ്പാച്ചിലും കോടമഞ്ഞും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha