Sunday, 09 May, 8.30 pm Nerariyan

പൊളിടിക്സ് റിടോള്‍ഡ്
ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ -" കിറ്റില്‍ അരിയില്ല" : എംവി. ജയരാജന്‍

ബി ജെ പി നേതാവ് എം ടി രമേശിനെ പരിഹസിച്ച്‌ സി.പി.ഐ.എം. നേതാവ് എംവി. ജയരാജന്‍. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -' കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ.

ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം. എന്നാണ് എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ -" കിറ്റില്‍ അരിയില്ല" ============================

കേരളത്തില്‍ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്‌.

ഒപ്പം, കോവിഡ്‌ രോഗികള്‍ക്കുള്‍പ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും, നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ്‌ പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നല്‍കിയതെന്നത്‌ മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്‌. കേന്ദ്രസര്‍ക്കാരാണ്‌ കിറ്റ്‌ നല്‍കിയതെങ്കില്‍, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട്‌ ബി. ജെ. പി നേതാക്കള്‍ എന്നതാണ്‌ ഈ പുതിയ എഫ്‌. ബി പോസ്റ്റ്‌ വ്യക്തമാക്കുന്നത്‌. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -" കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല". കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം. - എം വി ജയരാജന്‍

Tags: featured news MV Jayarajan എംവി. ജയരാജന്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Nerariyan
Top