Monday, 21 Sep, 10.13 am News At First

ഹോം
അല്‍ ഖായിദ സംഘത്തിന് കേരളത്തില്‍ നിന്ന് സഹായം കിട്ടിയെന്ന് എന്‍.ഐ.എ

കൊച്ചി: കേരളത്തിലും ബംഗാളിലും അറസ്റ്റിലായ അല്‍ ഖായിദ സംഘത്തിന് കേരളത്തില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. അല്‍ ഖായിദ ആശയങ്ങളില്‍ ആകൃഷ്ടരായ പത്തിലേറെപ്പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഏതാനും പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പണവും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കാനായി കേരളത്തില്‍ നിന്ന് സഹായം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി ഏലൂരിലെ പാതാളത്തുനിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് സംഘത്തലവനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി ആസൂത്രണങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും പലതവണ മുര്‍ഷിദ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അല്‍ ഖായിദ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍ നിന്നും ലഭിച്ച ഫോട്ടോകളിലും വീഡിയോകളിലും നിന്ന് ഇവര്‍ നടത്തിയത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് തെളിയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍, മൊസറഫ് ഹൊസ്സെന്‍, യാക്കൂബ് ബിശ്വാസ് എന്നിവരെ ഞായറാഴ്ച ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

ചൊവ്വാഴ്ച രാവിലെ 11 മണിവരെയാണ് ഇവരെ എന്‍.ഐ.എ-യുടെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. ട്രാന്‍സിറ്റ് വാറന്റില്‍ ഡല്‍ഹിക്ക് കൊണ്ടുപോയ പ്രതികളെ ചൊവ്വാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top