Sunday, 19 Jan, 1.10 pm News At First

ഹോം
ബക്കിങ്​ഹാം കൊട്ടാരത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഇല്ല

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഇല്ലെന്ന്​ ബക്കിങ്​ഹാം കൊട്ടാരത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം രാജകീയ ചുമതലകള്‍ക്കായി പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി.

'ഹാരിയും മേഗനും ഇനിമുതല്‍ രാജകീയ പദവികള്‍ ഉപയോഗിക്കില്ല. അവര്‍ ഇനി മുതല്‍ രാജകുടുംബത്തില്‍ കര്‍മ്മ വ്യാപൃതരായിരിക്കില്ല. സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തും. ഹാരിയും മേഗനും മകന്‍ ആര്‍ച്ചിയും എന്നും രാജകുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങള്‍ തന്നെയായിരിക്കും' -പ്രസ്​താവനയില്‍ പറയുന്നു. ഇരുവരു​ടെയും ഇതുവരെയുള്ള സേവനങ്ങളെ പ്രകീര്‍ത്തിച്ച രാജ്​ഞി, മേഗന്‍ പെട്ടന്ന്​ കുടുംബത്തിലെ ഒരംഗമായി മാറിയതില്‍ അഭിമാനമു​ണ്ടെന്നും വിശദീകരിച്ചു.

സസക്​സ്​ പ്രഭു, പ്രഭ്വി എന്ന പദവികള്‍ വഹിച്ചിരുന്ന ഹാരിയും മേഗനും വിന്‍ഡ്​സര്‍ കാസിലിന്​ സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്രോഗ്​മാന്‍ കോ​ട്ടേജ്​ നവീകരിക്കുന്നതിന്​ പൊതുപണത്തില്‍ നിന്ന്​ ചെലവഴിച്ച 2.4 മില്യണ്‍ യൂറോ (ഏകദേശം 22 കോടി രൂപ) തിരികെ നല്‍കും. ഇവരുടെ ബ്രിട്ടണിലെ വസതിയായി ഫ്രോഗ്​മാന്‍ കോ​ട്ടേജ്​ നിലനിര്‍ത്തുകയും ചെയ്യും. മാര്‍ച്ച്‌​ മുതല്‍ ആയിരിക്കും തീരുമാനങ്ങള്‍ നിലവില്‍ വരികയെന്നും കൊട്ടാരത്തിന്‍റെ പ്രസ്​താവനയിലുണ്ട്​.

രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ തിങ്കളാഴ്​ച എലിസബത്ത്​ രാജ്​ഞി ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം തന്‍റെ പൗത്രനും ഭാര്യയും നേരിട്ട വെല്ലുവിളികള്‍ മനസ്സിലാക്കുന്നെന്നും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും പ്രസ്​താവനയില്‍ രാജ്ഞി വ്യക്തമാക്കി.

കി​രീ​ടാ​വ​കാ​ശി ചാ​ള്‍​സി​​ന്‍റെ​യും മു​ന്‍ ഭാര്യ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ഹാ​രി 2016-ലാ​ണ്​ മേ​ഗ​ന്‍ മാ​ര്‍​ക​ലി​​നെ മി​ന്നു​കെ​ട്ടി​യ​ത്. സ​സ​ക്​​സ്​ പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യി ഇ​രു​വ​രും അ​വ​രോ​ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ജ്യേ​ഷ്​​ഠ​ന്‍ വി​ല്യ​വു​മാ​യി പ്രശ്​നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്​തു. ഇ​തി​​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ്​ രാ​ജ​കു​ടും​ബ​ത്തി​ല്‍​ നി​ന്ന്​ വി​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ ഇ​രു​വ​രും ചേ​ര്‍​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ഭു​പ​ദ​വി ഉ​പേ​ക്ഷി​ക്കാ​ന്‍​ ഹാ​രിയെ​യും മേ​ഗ​നെ​യും നി​ര്‍​ബ​ന്ധി​ച്ച​തി​നു പിന്നില്‍,​​ മേ​ഗ​ന്‍ നേ​രി​ട്ട ക​ടു​ത്ത വം​​ശ​വെ​റി​ കൂ​ടി കാ​ര​ണ​​മാ​യെ​ന്ന്​ ആ​ക്ഷേ​പമുണ്ട്​. പിതാവ്​ വെള്ളക്കാരനാണെങ്കിലും ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ക്കാ​രി​യാ​ണ്​ മേഗ​​ന്‍റെ മാ​താവ്​. രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ച ശേഷം രാജ്ഞിയും കൊട്ടാരവും ഇരുവരുമായും പലതവണ ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ മകന്‍ ആര്‍ച്ചിക്കൊപ്പം കാനഡയിലാണ്​ മേഗന്‍. കാനഡയിലായിരുന്ന മേഗന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ ചര്‍ച്ചകളില്‍ പങ്കെടുത്തത്. കൊട്ടാരത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹാരിയും കാനഡയിലേക്ക് പോകുമെന്ന് ബ്രിട്ടീഷ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹാരിയുടെയും മേഗന്‍റെയും കാനഡയിലെ താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ കൊട്ടാരം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.

രാജ്ഞി, മകനും അവകാശിയുമായ ചാള്‍സ്​ രാജകുമാരന്‍, വില്യം, ഹാരി എന്നിവര്‍ പ​ങ്കെടുത്ത കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലെ യോഗത്തിന്​ ശേഷം ഈ തീരുമാനത്തെ രാജ്​ഞി പിന്തുണച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ്​ വരുന്നത്​.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top