Wednesday, 05 Aug, 10.13 am News At First

ഹോം
ബെ​യ്റൂ​ട്ട് സ്ഫോടനം: രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ലെബനന് സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര സമൂഹവും ലോ​കാ​രോ​ഗ്യ സം​ഘ​ട​നയും

ബെ​യ്റൂ​ട്ട്: അ​ത്യു​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ബെ​യ്റൂ​ട്ടി​ന് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 500 പേ​ര്‍​ക്ക് അ​ടി​യ​ന്തര ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും 500 പേ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും ലോകാ​രോ​ഗ്യ സം​ഘ​ട​ന ബെ​യ്റൂ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. ബെയ്റൂത്തില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലോ​കാ​രോഗ്യ സം​ഘ​ട​ന വ​ക്താ​വ് ഇ​നാ​സ് ഹ​മാം ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടി​യ​ന്തര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യംം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ സ​മീ​പി​ച്ചു​വെ​ന്നും ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ പി​ന്നാ​ലെ ചെ​യ്തു ന​ല്‍​കു​മെ​ന്നും ഇ​നാ​സ് ഹ​മാം പ​റ​ഞ്ഞു. ലെബ​ന​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഹ​മാം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നു. 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുറമുഖത്തിനടുത്ത് മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം അന്താരാഷ്ട്ര സമൂഹം ലെബനന് സഹായ വാഗ്ദാനവുമായി രംഗത്തെത്തി. സ്ഫോ​ട​ന​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഇ​ത് ഒരു ആ​ക്ര​മ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും വ്യ​വ​സാ​യ ​മേ​ഖ​ല​യി​ലെ സ്ഫോ​ട​ന​മാ​ണെ​ന്ന വാ​ദ​ത്തി​ല്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ വി​രു​ദ്ധാ​ഭി​പ്രാ​യ​മാ​ണ് കാ​ണാ​നാ​കു​ന്ന​തെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ബെയ്റൂട്ടിലേത് ആക്രമണമാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ പ്രതികരണം. ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നതായും സം​ഭ​വ​ത്തി​ല്‍ ഇ​ര​ക​ളാ​യ​വ​ര്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ പ്രാ​ര്‍​ത്ഥ​ന​ക​ളു​ണ്ടാ​കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അതുകൊണ്ട് തന്നെ അ​മേ​രി​ക്ക​യു​ടെ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ലെ​ബ​ന​ന് ല​ഭ്യ​മാ​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലെ​ബ​ന​നു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഉ​ള്ള​ത്.

ഇന്നലെ ലെബനനിലെ ബെ​യ്റൂ​ട്ടിലുണ്ടായ ​അതിശക്തമായ സ്ഫോ​ട​നത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മരണം എന്‍പതിനോട് അടുത്തുവെന്നും നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വലിയ നാശനഷ്ടമാണ് ബെയ്റൂട്ടില്‍ ഉണ്ടായിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. ഉഗ്രസ്‌ഫോടനത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top