Thursday, 29 Oct, 10.11 pm News At First

ഹോം
ടെ​ക്നോ പാ​ര്‍​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാ​ര്‍​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​യ തോ​മ​സ് ലോ​റ​ന്‍​സ് ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ല​ല്ലെ​ന്നും പ​രി​സ്ഥി​തി ആ​ഘാ​തം ഉ​ണ്ടാ​കി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള 2008ലെ ​കേ​ര​ളാ നി​യ​മ​വും 2017ലെ ​കേ​ന്ദ്ര നി​യ​മ​വും ലം​ഘി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍, നി​ല​വി​ലു​ള്ള ഹ​ര്‍​ജി​യി​ല്‍ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ലെ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക്കാ​ര​നു വേ​ണ​മെ​ങ്കി​ല്‍ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ചോ​ദ്യം ചെ​യ്ത് എ​ട്ടാ​ഴ്ച​യ്ക്ക​കം പു​തി​യ ഹ​ര്‍​ജി ന​ല്‍​കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top