Thursday, 29 Oct, 6.10 pm News At First

ഹോം
ഗുജറാത്ത്​ മുന്‍ മുഖ്യമന്ത്രി കേശുഭായ്​ പ​ട്ടേല്‍ (93) അന്തരിച്ചു

അഹമ്മദാബാദ്​: ഗുജറാത്ത്​ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശുഭായ്​ പ​ട്ടേല്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ​ചികിത്സയില്‍ കഴിയുകയായിരുന്നു. കാന്‍സര്‍ ബാധിതന്‍ കൂടിയായ കേശുഭായ്​ പ​ട്ടേല്‍ വ്യാഴാഴ്​ച രാവിലെ അഹമ്മദാബാദിലെ ആശുപത്രിയില്‍ വെച്ച്‌​ ഹൃദയാഘാതത്തെ തുടര്‍ന്ന്​ മരിക്കുകയായിരുന്നു.

സെപ്​റ്റംബറില്‍ കോവിഡ്​ ബാധിതനായെങ്കിലും പിന്നീട്​ കോവിഡ്​ നെഗറ്റീവായിരുന്നു.​ കോവിഡ്​ മുക്തി നേടിയെങ്കിലും ആരോഗ്യ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നു.

1995 മാര്‍ച്ചിലാണ്​ അദ്ദേഹം ആദ്യമായി ഗുജറാത്ത്​ മുഖ്യമന്ത്രിയാകുന്നത്​. ആറുമാസം തികയു​ന്നതി​നുമുമ്ബ് തന്നെ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട്​ 1998 മുതല്‍ 2001 വരെ മുഖ്യമന്ത്രിയായി. ആറുതവണ ഗുജറാത്ത്​ നിയമസഭയിലെത്തിയ കേശുഭായ്​ പ​ട്ടേല്‍ 1945ല്‍ ആര്‍.എസി.എസിലൂടെയാണ്​ രാഷ്​ട്രീയത്തിലേക്ക്​ എത്തിയത്​.

2012ല്‍ ബി.ജെ.പി വിട്ട്​ ഗുജറാത്ത്​ പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരി​ച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട്​ 2014ല്‍ ബി.ജെ.പിയിലേക്ക്​ തന്നെ തിരിച്ചെത്തിയിരുന്നു.

കേശുഭായ്​ ​പ​ട്ടേലിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര​മോദി അനുശോചനം രേഖപ്പെടുത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top