Friday, 03 Jul, 2.11 pm News At First

ഹോം
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ മല്‍ബാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബിജ്പഹാരയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസം ജമ്മു കശ്മീരില്‍ 48 ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം, ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെര്‍നി, ഷഹപൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഷെല്‍ ആക്രമണത്തിന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സേന നല്‍കിയ തിരിച്ചടിയില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top