Monday, 21 Sep, 11.11 am News At First

ഹോം
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു

ആഗ്ര: ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (ആഗ്ര സര്‍ക്കിള്‍) സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വാര്‍ങ്കര്‍ പറഞ്ഞു. ആഗ്ര കോട്ടയും ഇന്ന് തുറക്കും.

താജ്മഹലില്‍ ഒരു ദിവസം 5,000 സഞ്ചാരികളെ മാത്രമേ അനുവദിക്കുകയുള്ളൂ. പകുതിപേര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്ബും ബാക്കിയുള്ളവര്‍ക്ക് അതിന് ശേഷവും താജ്മഹല്‍ സന്ദര്‍ശിക്കാം.സ്മാരകങ്ങളില്‍ പ്രവേശിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ട് മാത്രമേ നല്‍കുകയുള്ളു.

ഉത്തര്‍പ്രദേശിന്റെ വരുമാനത്തില്‍ വലിയ പങ്കാണ് ഈ സ്മാരകങ്ങള്‍ വഹിക്കുന്നത്. ഏഴ് ദശലക്ഷം പേരാണ് ഒരോ വര്‍ഷവും താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ആഗ്ര കോട്ടയില്‍ ഒരു വര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ എത്തുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 17-നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top