Sunday, 27 Sep, 10.11 pm News At First

ഹോം
കാര്‍ഷിക ബില്ലുകള്‍ പാസായി: മൂന്ന് ബില്ലുകളിലും രാഷ്‌ട്രപതി ഒപ്പു വെച്ചു‌

ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകളിലും ഒപ്പു വെച്ച്‌ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷികവിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാര്‍ഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമ ഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമമായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയാണ് ബില്ലുകള്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത്.

കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കുമെന്ന് മാത്രമല്ല കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കുന്നവയാണ് പുതിയ ബില്ലുകളെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സെപ്റ്റംബര്‍ 20 നാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. കാര്‍ഷിക വിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്കു പുറമെ, നിലവിലുള്ള സംവിധാനത്തിനു ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന കാര്‍ഷിക ബില്ലുകള്‍ 86 ശതമാനത്തോളം ചെറുകിട കര്‍ഷകര്‍ക്ക് സഹായകമാവുമെന്ന് തീര്‍ച്ചയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top