Saturday, 18 Jan, 10.10 pm News At First

ഹോം
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കണ്ണൂര്‍: ജില്ലാ തല ഐ.ഡി കാര്‍ഡ് വിതരണത്തിന്റെയും, പ്രസ് സ്റ്റിക്കര്‍ വിതരണത്തിന്റെയും, ജില്ലാ കമ്മിറ്റി പുനഃസംഘടനയുടെയും യോഗം തലശ്ശേരി കെ.എസ്.ടി.എ ഹാളില്‍ നടന്നു. അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ് കൂത്തുപറമ്ബ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് സലീം മൂഴിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാതല ഐ.ഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ കൂത്തുപറമ്ബ് പ്രസ് ഫോറം പ്രസിഡന്‍്റ് രവീന്ദ്രന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് അനീഷ്‌ കൂത്തുപറമ്ബിനെ ജില്ലാ സെക്രട്ടറി ആയി നിലനിര്‍ത്തി പുതിയ ഭാരവാഹികളെ യോഗം തീരുമാനിച്ചു.

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍. പ്രസിഡന്‍റ് - പാറാലി അജയകുമാര്‍ (മാലൂര്‍), സെക്രട്ടറി - ടി.കെ.അനീഷ് (കൂത്തുപറമ്ബ്) ജോയിന്‍റ് സെക്രട്ടറി -എന്‍.പ്രശാന്തന്‍ (തലശ്ശേരി) വൈസ് പ്രസിഡന്‍റ് - ഷിജിത്ത് ഒമേഗ (പാനൂര്‍) ട്രഷറര്‍ -സിറാജുദ്ദീന്‍ (തലശ്ശേരി).

എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍: കെ.പി.സനല്‍, പൊന്യം കൃഷ്ണന്‍ ടി.രവീന്ദ്രന്‍, അനൂപ് പേരാവൂര്‍, അഷറഫ് പടയണി, ബാബു ഇരിട്ടി, ജയേഷ് ചെറുപുഴ, സന്തോഷ് കൊയിറ്റി (ഇരിട്ടി), അഷറഫ് ചക്കരക്കല്‍, അജയകുമാര്‍ മാഹി, സന ഗ്രാമി

ക. സംസ്ഥാന കമ്മിറ്റി പ്രതിനിധികള്‍: ഷാജി പാണ്ഡ്യാല, എന്‍.ധനഞ്ജയന്‍, അഭിലാഷ് പിണറായി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top