Sunday, 19 Jan, 10.10 am News At First

ഹോം
മാധ്യമം ലേഖകന് നേരെ വധശ്രമം: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ പ്രതിഷേധിച്ചു

കായംകുളം: മാധ്യമം ലേഖകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ പ്രതിഷേധിച്ചു. മാധ്യമം മാവേലിക്കര ലേഖകനും, കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധിര്‍ കട്ടച്ചിറയെ സാമൂഹ്യ വിരുദ്ധര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തി ജാമ്യം ഇല്ലാ വകുപ്പ് പ്രകരം കേസ് എടുത്ത് മാതൃക പരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top