Tuesday, 11 Aug, 1.10 am News At First

ഹോം
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി

ന്യൂഡല്‍ഹി: തലച്ചോറില്‍ രക്തം കട്ടിപിടിച്ചത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് പ്രണാബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് മുഖര്‍ജി ചികില്‍സയിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ റിപോര്‍ട്ട് ചെയ്തു.

ശസ്ത്രക്രിയയ്ക്കു മുമ്ബ് നടത്തിയ കൊവിഡ് പരിശോധനയില്‍ മുഖര്‍ജിക്ക് പോസിറ്റീവായിരുന്നത് ആശങ്ക പരത്തിയിരുന്നു. ആശുപത്രിയില്‍ എത്തും മുമ്ബ് പ്രണാബ് മുഖര്‍ജി തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവായ കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ വന്നവരോട് ക്വാറന്റീനില്‍ പോകാനും മുന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രണാബ് മുഖര്‍ജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top