Sunday, 19 Jan, 12.10 pm News At First

ഹോം
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍; നിയമം പിന്‍വലിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കഴിയും

കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൗരത്വ രജിസ്ട്രര്‍ നിഷേധിക്കാന്‍ ഒരു വഴിയുമില്ലെന്നും കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) അദ്ദേഹം പറഞ്ഞു.

'പാര്‍ലമെന്റ് പാസാക്കിയ സിഎഎ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ എതിര്‍ക്കാനും നിയമസഭയില്‍ പ്രമേയം പാസാക്കാനും നിയമം പിന്‍വലിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാല്‍ നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് വലിയ പ്രശ്‌നമാവുകയും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. സിഎഎ-യ്ക്കെതിരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം ഒരു 'നേതാവും' ഇന്ത്യയിലെ ജനങ്ങളും' തമ്മിലുള്ള പോരാട്ടമാണ്.'- മുന്‍ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപില്‍ സിബല്‍ പറഞ്ഞു.

'എന്‍ആര്‍സി, എന്‍പിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്‍പിആര്‍ നടപ്പാക്കേണ്ടത് ലോക്കല്‍ രജിസ്ട്രാര്‍ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങള്‍ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഭരണഘടനാപരമായി, പാര്‍ലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടാണ്.'- കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥി സമരത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎഎയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സിഎഎയ്‌ക്കെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും കേരളമാണ്.

'കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചു​പ​ഠി​ക്ക​ണം. ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശം രൂ​പ​വ​ത്​​ക​രി​ക്ക​ണം. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്നു, അ​ത്​ അ​തി​ജീ​വി​ക്കു​ക ​ത​ന്നെ ചെ​യ്യും. ബി.​ജെ.​പി ആ​ദ്യം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ര്‍.​എ​സ്.​എ​സു​കാ​രെ നി​യ​മി​ച്ചു. തു​ട​ര്‍​ന്ന്​ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​ര്‍ പി​ടി​കൂ​ടി, ഗ​വ​ര്‍​ണ​ര്‍​മാ​രെ​യും. ദേ​ശീ​യ അ​ധി​കാ​ര താ​ല്‍​​പ​ര്യ​ങ്ങ​ളു​ള്ള പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളാ​ണ്​ ബി.​ജെ.​പി​-ക്കെ​തി​രെ ഒ​ന്നി​ച്ച്‌​ പോ​രാ​ടു​ന്ന​തി​നു​ള്ള ത​ട​സ്സം. ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക​ളെ നി​ര​സി​ക്കും. സി.​എ.​എ​-ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ള്‍ ആ​ദ്യം ഉ​യ​ര്‍​ന്നു​വ​ന്ന​ത്​ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ​നി​ന്നാ​യ​ത്​ ന​ന്നാ​യി. അ​തു​കൊ​ണ്ട്​ ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. ജ​ന​ങ്ങ​ളു​ടെ​ സ്വ​പ്​​ന​ങ്ങ​ള്‍ വി​റ്റാ​ണ്​ മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ഇ​നി ദേ​ശീ​യ​ത​ല​ത്തി​ല്‍ ധ്രു​വീ​ക​ര​ണം സാ​ധ്യ​മ​ല്ല.'- ക​പി​ല്‍ സി​ബ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മുമ്ബ്​ ര​ണ്ട്​ മ​ത​ങ്ങ​ള്‍ ത​മ്മി​ലാ​യി​രു​ന്നു വ​ര്‍​ഗീ​യ പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന്​ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന​ത്​ ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള വ​ര്‍​ഗീ​യ​ത​യാ​ണ്. സ​മ​ത്വം എ​ന്ന​ത്​ സി.​എ.​എ-​യി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​വി​ടെ​യും കാ​ണാ​ന്‍ സാ​ധ്യ​മ​ല്ല. ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യാ​ണ്​ സ​മ​ത്വ​മു​ള്ള​ത്​? ഏ​റ്റ​വും കു​റ​വ്​ സ​മ​ത്വ​മു​ള്ള രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ​യെ​ന്നും ക​പി​ല്‍ സി​ബ​ല്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top