Saturday, 18 Jan, 10.10 pm News At First

ഹോം
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന നല്‍കി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍

റായ്പൂര്‍: പൗരത്വ നിയമ൦, പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന നല്‍കി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. രണ്ട് പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം രാജ്യത്തെ ജനങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആദ്യ മോദി സര്‍ക്കാരിന്‍റെ കാലത്ത് നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള്‍ അനുഭവിച്ചത്. കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസങ്ങളായി അമിത്ഷാ ആണ് തീരുമാനങ്ങളെടുക്കുന്നത്. 370-ാം അനുച്ഛേദം റദ്ദാക്കിയത് അമിത് അമിത് ഷായാണ്. പിന്നാലെ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. അമിത്ഷാ പറയുന്നു പൗരത്വ നിയമവും എന്‍പിആറും തുടര്‍ച്ചയാണെന്ന്. പ്രധാനമന്ത്രി പറയുന്നു എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന്. ചോദ്യം ഇതാണ് ആര് പറയുന്നതാണ് സത്യം ആര് പറയുന്നതാണ് നുണ എന്നതാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് ഇരുനേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ്.'- ഭാഗല്‍ വ്യക്തമാക്കി.

മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭാഗല്‍ ആരോപിച്ചു. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും എങ്ങനെ ഹാജരാക്കാന്‍ കഴിയുമെന്ന ആശങ്കയും ഭൂപേഷ് ബാഘേല്‍ മുന്നോട്ട് വെച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top