Friday, 07 May, 11.41 am News At First

സ്പോര്‍ട്സ് ബീറ്റ്
ഉപേക്ഷിച്ച ഐപിഎല്‍ നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബുകള്‍

സതാംപട്ണ്‍: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മല്‍സരം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബുകള്‍. ഈ ആവശ്യം ഉന്നയിച്ച്‌ വിവിധ കൗണ്ടി ക്ലബ്ബുകള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയിച്ചിട്ടുണ്ട്.

വാര്‍വിക്ക്‌സ്‌ഷെയര്‍, സുരെ, മാര്‍ലെബോനെ, ലങ്കാഷെയര്‍ എന്നീ ക്ലബ്ബുകളാണ് ഐപില്ലിന് വേദിയൊരുക്കാന്‍ മുന്നോട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച തുടരുകയാണെന്ന് ബോര്‍ഡ് അറിയിച്ചു. സെപ്തംബര്‍ അവസാനത്തോടെ മല്‍സരങ്ങള്‍ നടത്താമെന്നാണ് കൗണ്ടി ക്ലബ്ബുകളുടെ അഭിപ്രായം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top