Dailyhunt
101 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് 'ആയാ ഷേര്‍'; നാനി ചിത്രം 'ദ പാരഡൈസ്' ആഗോള റിലീസ് ഓഗസ്റ്റ് 21ന്

101 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് 'ആയാ ഷേര്‍'; നാനി ചിത്രം 'ദ പാരഡൈസ്' ആഗോള റിലീസ് ഓഗസ്റ്റ് 21ന്

News Malayalam 5 days ago

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനമായ 'ആയാ ഷേർ' യൂട്യൂബില്‍ 101 മില്യണ്‍ കാഴ്ചക്കാരെയും നേടി ആഗോള തലത്തില്‍ ട്രെൻഡിങ് തുടരുന്നു.

101 മില്യണ്‍ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യണ്‍ ലൈക്കും യൂട്യൂബില്‍ നിന്ന് നേടിയിട്ടുണ്ട്. ഓഗസ്റ്റ് 21നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് 'ദസറ'യുടെ നിർCEതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ആണ് നിർമാണം.

റിലീസ് ചെയ്ത് രണ്ട് മാസത്തോളം ആകാറായിട്ടും ഈ ഗാനം ആഗോള തലത്തില്‍ പ്രേക്ഷകരെ ആകർഷിക്കുകയാണ്. നാനിയുടെ ജന്മദിനം പ്രമാണിച്ച്‌ പുറത്തു വിട്ട ഗാനം, റിലീസ് ആയി 24 മണിക്കൂറിനകം 15 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ നേടിയും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടില്‍ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്‌എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളില്‍ മുൻപന്തിയിലെത്തി. ഈ ഗാനത്തില്‍ നാനി കാഴ്ചവച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തില്‍ വൈറലായി മാറി.

ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് 'ആയാ ഷേർ' ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയതും. 'ജേഴ്സി', 'ഗ്യാങ് ലീഡർ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. വിജയ് ചിത്രം 'ജന നായകനി'ല്‍ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

ഏഴാം ദിനം നൂറ് കോടി ക്ലബില്‍; കൊച്ചു കേരളത്തെ ഞെട്ടിച്ച്‌ 'വാഴ 2'

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ പാരഡൈസ്' എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാല്‍, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുല്‍ക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്‌എല്‍വി സിനിമാസ്, ഛായാഗ്രഹണം - സി.എച്.ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam