Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആണവ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ല; യുഎസ് അവകാശവാദം തള്ളി ഇറാൻ

ആണവ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ല; യുഎസ് അവകാശവാദം തള്ളി ഇറാൻ

News Malayalam 22 hrs ago

ടെഹ്റാൻ: ആണവ പരിശോധന നടത്താൻ ഇറാൻ അനുമതി നല്‍കിയെന്ന അമേരിക്കയുടെ വാദത്തെ തള്ളി ഇറാൻ വിദേശകാര്യമന്ത്രാലയം.

ജെനീവയിലെ ചർച്ചകളില്‍ ആണവശേഷി വിഷയം വന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും ഇറാൻ നല്‍കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. വിഷയത്തില്‍ അന്താരാഷ്ട്ര ആറ്റോമിക് എനർജിയുമായുള്ള ചർച്ചകള്‍ ഇന്ന് നടക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചിരുന്നു. ജെനീവയിലെ ചർച്ചകള്‍ക്ക് പിന്നാലെയായിരുന്നു വാൻസിന്റെ പ്രതികരണം. ഇറാനിയൻ ഓയില്‍ യുഎസ് ഡോളറില്‍ വില്‍ക്കാനും യുഎസ് അനുമതി നല്‍കിയിരുന്നു.

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് പാകിസ്ഥാൻ സന്ദർശിക്കും

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) രാജ്യത്തിന്റെ ഇടപെടല്‍ നിലവിലുള്ള സുരക്ഷാ ബാധ്യതകള്‍ക്കും ആഭ്യന്തര നിയമ ചട്ടക്കൂടുകള്‍ക്കും വിധേയമായി കർശനമായി തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായ് പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള ഇടപെടല്‍ ടെഹ്‌റാനും ഐഎഇഎയും തമ്മിലുള്ള "സേഫ്ഗാർഡ്‌സ് കരാറുകളെ" അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഖത്തര്‍ എല്‍എന്‍ജി പ്ലാന്റിലെ സ്‌ഫോടനം, മരിച്ച 13 പേരില്‍ 12 പേരും ഇന്ത്യക്കാർ

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകളില്‍ കൈവരിച്ച പുരോഗതിയുടെ ഭാഗമായി ആണവ പരിശോധകരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇറാൻ അനുവദിച്ചതായി ചർച്ചകള്‍ക്ക് ശേഷം വാൻസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസ് വാദങ്ങളെ തള്ളി പ്രതികരിച്ചത്. ഇറാന്റെ ആണവ പദ്ധതി, യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങള്‍, പ്രാദേശിക സുരക്ഷാ ആശങ്കകള്‍ എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ദീർഘകാലമായി നിലനില്‍ക്കുന്ന സംഘർഷങ്ങള്‍ പരിഹരിക്കുക എന്നതാണ് സ്വിറ്റ്സർലൻഡിലെ നയതന്ത്ര ചർച്ചകളുടെ ലക്ഷ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam