Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോല്‍വി രുചിച്ച്‌ പഞ്ചാബ്

അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോല്‍വി രുചിച്ച്‌ പഞ്ചാബ്

News Malayalam 1 month ago

പിഎല്ലില്‍ പഞ്ചാബിൻ്റെ അപരാജിത കുതിപ്പിന് വിരാമം. ഹോം ഗ്രൗണ്ടില്‍ രാജസ്ഥാനോട് ആറ് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്.

20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ഉയർത്തിയ 222 എന്ന സ്കോർ 19.2 ഓവറിലാണ് മറികടന്നത്.

യശസ്വി ജയ്സ്വാളും ഡൊണോവൻ ഫെരേരയും നേടിയ അർധ സെഞ്ച്വറികളും വൈഭവിൻ്റേയും ശുഭം ദുബെയുടേയും മികച്ച സ്കോറുകളുമാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഫെരേരയാണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ. യശസ്വി 27 പന്തില്‍ 51 റണ്‍സും വൈഭവ് 16 പന്തില്‍ 43 റണ്‍സും നേടി.

THE STORY BEHIND | മരണമെന്ന് മറുപേരുള്ള സെല്‍ഫ് ഗോള്‍; എസ്കോബാറിനെ നഷ്ടപ്പെട്ട ലോകകപ്പ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 222 എന്ന സ്കോറിലേക്കെത്തിയത്. 22 പന്തില്‍ 62 റണ്‍സ് നേടിയ സ്റ്റോയ്നിസാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ പ്രഭ്മാൻ സിങും അർധ സെഞ്ച്വറി നേടിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam