കൊച്ചി: ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മള്‍ട്ടിസ്റ്റാർ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14നാണ് ആഗോള തലത്തില്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.
ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഡോക്ടർ അനന്തു എസും ചേർന്നാണ് സിനിമയുടെ നിർമാണം. 100 ശതമാനവും ഒരു കോളേജ് ചിത്രമാകും 'അതിരടി' എന്നാണ് നിർമാതാവ് ഡോക്ടർ അനന്തു നല്‍കുന്ന സൂചന. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍.
പോള്‍സണ്‍ സ്കറിയ, അരുണ്‍ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീർ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. നിവിൻ പോളിയുടെ 'സർവം മായ' എന്ന ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രമായി കയ്യടി നേടിയ റിയാ ഷിബുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.
ഛായാഗ്രഹണം - സാമുവല്‍ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സണ്‍ ജോർജ്, വരികള്‍ - സുഹൈല്‍ കോയ, പ്രൊഡക്‌ഷൻ കണ്‍ട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖില്‍ രാമനാഥ്, അമല്‍ സേവ്യർ മനക്കത്തറയില്‍, വിഎഫ്‌എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാർ.

