Dailyhunt
ബൈക്ക് ഓടിച്ച്‌ പോളിങ് ബൂത്തിലെത്തി 'സിംപിള്‍ മുഖ്യമന്ത്രി', വീഡിയോ വൈറല്‍

ബൈക്ക് ഓടിച്ച്‌ പോളിങ് ബൂത്തിലെത്തി 'സിംപിള്‍ മുഖ്യമന്ത്രി', വീഡിയോ വൈറല്‍

News Malayalam 1 day ago

പുതുച്ചേരി മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യ എൻആർ കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ എൻ. രംഗസ്വാമി ഇക്കുറി മംഗലം, തട്ടഞ്ചാവടി നിയോജക മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

സ്വന്തം ബൈക്കിലാണ് അദ്ദേഹം പോളിങ് ബൂത്തിലെത്തിയത്.

പോളിങ് ബൂത്തിലെ തിരക്ക് ഒഴിവാക്കാനാണ് അദ്ദേഹം ബൈക്കില്‍ എത്തിയതെന്നാണ് വിവരം. പുതുച്ചേരി മുഖ്യമന്ത്രി ബൈക്കില്‍ വോട്ട് ചെയ്യാനെത്തുന്ന വീഡിയോ ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ ആദ്യം പങ്കുവച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ്: അസമിലും പുതുച്ചേരിയിലും കനത്ത പോളിങ്

കേരളത്തിനും അസമിനും ഒപ്പം പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് പുതുച്ചേരിയിലുള്ളത്. എഐഎൻആർസി നേതൃത്വം നല്‍കുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളില്‍ ഇൻഡ്യ സഖ്യ പാർട്ടികള്‍ തമ്മില്‍ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam