തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡുകളില്‍ ഗുരുതര അനാസ്ഥ. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ കിടക്കകളില്‍ പൂച്ചകള്‍ കയറിക്കിടക്കുന്നതിൻ്റെയും ചത്ത എലി കിടക്കുന്നതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
മരുന്നു ക്ഷാമവും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും പുറമെയാണ് വാർഡിലെ ശുചിത്വമില്ലായ്മ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാതൃക ജില്ലാ ആശുപത്രി എന്ന പേരില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥയ്‌ക്കെതിരെ രോഗികളും പൊതുജനങ്ങളും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നര കോടിഅണുബാധ ഒഴിവാക്കാൻ സന്ദർശകരെ നിരോധിച്ചിരിക്കുന്നുവെന്ന അറിയിപ്പ് ബോർഡിന് അടുത്താണ് എലിയും പൂച്ചയും അടങ്ങുന്ന സംഘം വിലസുന്നത്. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി അധികൃതർ ഇടപെടണമെന്നുമാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
വർഷങ്ങളായുള്ള ബിസിനസ് കുടിപ്പക, കവർച്ചയ്ക്ക് ക്വട്ടേഷൻ നല്‍കിയത് മഹാരാഷ്ട്ര സ്വദേശി അമൂല്‍; ചാല സ്വർണ്ണ കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്
