മുംബൈ: സർഫറാസ് ഖാന് ഇത് നല്ല കാലമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റില്‍ മുംബൈയ്ക്കായി തകർപ്പൻ ഫോമിലാണ് ഈ താരം കളിക്കുന്നത്.
ഐപിഎല്‍ മിനി താരലേലം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറൂകള്‍ക്ക് മുമ്ബാണ് സർഫറാസ് ഖാൻ 22 പന്തില്‍ നിന്ന് 73 റണ്‍സുമായി മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഏഴ് സിക്സറുകളും ആറ് ബൗണ്ടറികളും താരം ഗ്രൗണ്ടിൻ്റെ നാലുപാടും പായിച്ചു.
രാജസ്ഥാൻ ഉയർത്തിയ 217 റണ്‍സിൻ്റെ വിജയലക്ഷ്യം ചേസ് ചെയ്യുമ്ബോഴാണ് സർഫറാസ് തകർത്തടിച്ചത്. മൂന്ന് വിക്കറ്റും 11 പന്തും ശേഷിക്കെ മുംബൈ ഈ ലക്ഷ്യം മറികടന്നു. അജിൻക്യ രഹാനെക്കൊപ്പം പടുത്തുയർത്തിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 38 പന്തില്‍ നിന്ന് 111 റണ്‍സാണ് സഖ്യം വാരിയത്. നേരത്തെ സമാനമായി ഹൈദരാബാദിനെതിരായ മത്സരത്തിലും മിന്നല്‍ ഫോമിലായിരുന്നു സർഫറാസ് ഖാൻ. 25 പന്തില്‍ നിന്ന് 64 റണ്‍സുമായി 235 റണ്‍സിൻ്റെ വിജയലക്ഷ്യമാണ് മുംബൈ മറികടന്നത്.
IPL 2026 Auction | മെഗാ താരലേലത്തില്‍ കൂടുതല്‍ പണംവാരിയ 10 താരങ്ങള്‍ ഇവരാണ്രാജസ്ഥാനെതിരായ മാച്ചിന് പിന്നാലെ ഐപിഎല്‍ 2026 മിനിതാരലേലത്തില്‍ നിന്നും ഒരു സന്തോഷ വാർത്തയാണ് സർഫറാസ് ഖാനെ തേടിയെത്തിയത്. ഐപിഎല്ലില്‍ അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. സർഫറാസിൻ്റെ ബേസ് വിലയായ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെടുത്തത്.
വർഷങ്ങളോളം ഐപിഎല്‍ ലേലങ്ങളില്‍ സർഫറാസ് ഖാൻ തഴയപ്പെട്ടിരുന്നു. ഇന്നലെ ആദ്യ റൗണ്ടുകളില്‍ തഴയപ്പെട്ട ശേഷം, ആറാമനായാണ് സർഫറാസിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇതിന് നന്ദി സൂചകമായി സർഫറാസ് ഖാൻ ഇൻസ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ആധാരമാക്കിയെടുത്ത ജേഴ്സി എന്ന സിനിമയിലെ ഒരു വൈകാരികമായ രംഗമാണ് താരം പങ്കുവച്ചത്. "എനിക്ക് പുതിയ ജീവിതം തന്നതിന് വളരെ നന്ദി സിഎസ്‌കെ," സർഫറാസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി.
IPL 2026 | അണ്‍ക്യാപ്ഡ് താരത്തിന് 14.20 കോടിയോ! ആരാണ് ധോണിപ്പട റാഞ്ചിയ പ്രശാന്ത് വീർ?2023ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സർഫറാസ് അവസാനമായി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചത്. ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 64 ശരാശരിയിലും 182.85 സ്ട്രൈക്ക് റേറ്റിലും സർഫറാസ് 256 റണ്‍സ് നേടിയിട്ടുണ്ട്.

