Dailyhunt
"ദിസ് ഈസ് മൈ മെസേജ്"; മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയര്‍ത്തി കാണിച്ച്‌ മോഹൻലാല്‍,  വോട്ട് ചെയ്ത് പ്രമുഖര്‍

"ദിസ് ഈസ് മൈ മെസേജ്"; മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയര്‍ത്തി കാണിച്ച്‌ മോഹൻലാല്‍, വോട്ട് ചെയ്ത് പ്രമുഖര്‍

News Malayalam 4 days ago

തിരുവനന്തപുരം: വോട്ടെടുപ്പിൻ്റെ ആദ്യമണിക്കൂറില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച്‌ പ്രമുഖരുടെ നീണ്ട നിര. പൂജപ്പുര മുടവൻമുകളിലെ ബൂത്തിലെത്തിയാണ് നഠൻ മോഹൻലാല്‍ വോട്ട് ചെയ്തത്.

ഞാൻ എൻ്റെ ഭാഗം ചെയ്തു. "ഇനിനിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ!" എന്ന് പറഞ്ഞുകൊണ്ട് മോഹൻലാല്‍ സോഷ്യല്‍മീഡിയയില്‍ വോട്ട് ചെയ്തതിന് ശേഷമുള്ള ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു.

കേരളത്തില്‍ കനത്ത പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 78.07%

പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിര കാണുന്നുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് സൗകര്യങ്ങള്‍ കുറവാണ്. എന്നാലും അവർക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കണമെന്നും അവർ വ്യക്തമാക്കി.

സ്ഥിരമായി വോട്ട് ചെയ്യാറുണ്ടെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. ട്രെൻഡ് ഒന്നും പറയാൻ കഴിയില്ല. പിഷാരടിയുടെ വാർത്തകള്‍ കാണുന്നുണ്ടെന്നും വാർത്തകള്‍ കാണുമ്പോള്‍ വിശ്വാസം ഉണ്ടെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി. ആര് ജയിച്ചാലും നന്നായി ഭരിച്ചാല്‍ മതി. നമ്മള് എല്ലാ കൊല്ലവും വോട്ട് ചെയ്യാറുണ്ട്. കേരളത്തില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.

കേരളത്തില്‍ ഭരണ മാറ്റമുണ്ടാകില്ലെന്ന് ഉണ്ണിരാജ് ചെറുവത്തൂർ പറഞ്ഞു. വികസനത്തിനാണ് വോട്ട് ചെയ്തതെന്നും കലാകാരൻ എന്ന നിലയില്‍ നല്ല അനുഭവങ്ങളാണുണ്ടായത് എന്നും ഉണ്ണിരാജ് ചെറുവത്തൂർ വ്യക്തമാക്കി.

ബുദ്ധിപരമായി വോട്ട് ചെയ്യണമെന്ന് ലാലും വ്യക്തമാക്കി. സ്വന്തം ഇഷ്ട്ടത്തിന് വോട്ട് ചെയ്യണം. പിഷാരടി നല്ല സ്ഥാനാർഥിയാണെന്നും, വോട്ടവകാശം പാഴാക്കരുത്, എല്ലാവരും വോട്ട് ചെയ്യണമെന്നും ലാല്‍ ആവശ്യപ്പെട്ടു.

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അതനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തിയത് എന്നും നിഷാന്ത് സാഗർ പറഞ്ഞു. പി.ജെ. ജോസഫ് തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. തൊടുപുഴക്കാരൻ എന്ന നിലയില്‍ തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തില്‍ എപ്പോഴും പി.ജെ. ജോസഫ് ആണ് മനസ്സില്‍ വരിക. ഇത്തവണ മകനാണ് മത്സരത്തിനുള്ളത്. താൻ പിന്തുണയ്ക്കുന്ന രാഷ്ട്രീയം ജയിക്കും എന്നാണ് കരുതുന്നത് എന്നും നിഷാന്ത് സാഗർ വ്യക്തമാക്കി.

ആദ്യ മണിക്കൂറില്‍ തന്നെ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പേരാവൂർ എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ, രമേഷ് പിഷാരടി, ആർ. ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെയുള്ളവർ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam