കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദൻ്റെ സന്ദർശനത്തില്‍ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം.
വീട്ടില്‍ വരുന്നയാളെ വർഗ വഞ്ചകൻ എന്ന് വിളിക്കില്ലെന്നും ടി.കെ. ഗോവിന്ദൻ്റേത് വ്യക്തിപരമായ സന്ദർശനമാണെന്നും കോടിയേരിയുടെ കുടുംബം പറഞ്ഞു.
ടി. കെ. ഗോവിന്ദൻ്റെ വിജയത്തില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഗോവിന്ദൻ മാഷിൻ്റെ വിജയത്തില്‍ ഞാൻ എന്തിന് ദുഃഖിക്കണമെന്നും, ജനവിധി മാനിക്കുന്നു എന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. സന്ദർശനത്തിൻ്റെ പേരില്‍ പാർട്ടി അണികള്‍ വിമർശിച്ചാല്‍ ഐ ഡോണ്ട് കെയർ എന്നും വിനോദിനി വ്യക്തമാക്കി.
"എല്ലാ സഖാക്കള്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; കനത്ത തോല്‍വിക്ക് പിന്നാലെ എം.വി. ഗോവിന്ദൻകോടിയേരി ഉണ്ടായിരുന്നെങ്കില്‍ ടി.കെ. ഗോവിന്ദനെ തടയുമായിരുന്നു എന്നാണ് വിചാരിക്കുന്നതെന്നും ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ എങ്ങനെയൊക്കെയാണ് എന്ന് അറിയില്ലെന്നും വിനോദിനി പറഞ്ഞു.
ടി.കെ. ഗോവിന്ദൻ്റെ സന്ദർശനം തികച്ചും വ്യക്തിപരമാണെന്ന് ബിനീഷ് കോടിയേരിയും വ്യക്തമാക്കി. ആശയപരമായ സംഘട്ടനവും വ്യക്തിപരമായി ബന്ധങ്ങളും രണ്ടും രണ്ടാണ്. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് ഓരോരുത്തരും പറയുന്നത് അവരുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ഗോവിന്ദൻ മാഷ് പറയുന്നത് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളാണ്. ഞങ്ങള്‍ പാർട്ടിയുമായി ചേർന്ന് നില്‍ക്കുന്നവരാണ്. മാഷിൻ്റെ കാര്യത്തില്‍ പാർട്ടി എടുത്ത നിലപാട് തന്നെയാണ് ഈ കാര്യത്തില്‍ തനിക്ക് ഉള്ളതെന്നും ബിനീഷ് കോടിയേരി ചൂണ്ടിക്കാട്ടി. പാർട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ട്. സ്വയം വിമർശനം നടത്തേണ്ട സമയമാണ് ഇത്. പാർട്ടിയാണ് അതിനുള്ള മാർഗങ്ങള്‍ തിരയേണ്ടതെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.

