Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"എല്ലാ കാലവും മുഖംമൂടി വച്ച്‌ ജീവിക്കാൻ ആവില്ല"; ജി. സുധാകരൻ്റെ യഥാര്‍ഥ മുഖം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തുറന്നുകാണിക്കുമെന്ന്  എച്ച്‌. സലാം

"എല്ലാ കാലവും മുഖംമൂടി വച്ച്‌ ജീവിക്കാൻ ആവില്ല"; ജി. സുധാകരൻ്റെ യഥാര്‍ഥ മുഖം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തുറന്നുകാണിക്കുമെന്ന് എച്ച്‌. സലാം

News Malayalam 1 month ago

ലപ്പുഴ: ജി. സുധാകരന് എതിരെ ആഞ്ഞടിച്ച്‌ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാർഥി എച്ച്‌. സലാം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സുധാകരനെ തുറന്നുകാണിക്കും.

യഥാർഥ സുധാകരൻ്റെ മുഖം നാട്ടിലെ ജനങ്ങള്‍ അറിയണമെന്നും, എല്ലാ കാലവും മുഖംമൂടി വച്ച്‌ ജീവിക്കാൻ ആവില്ലെന്നും എച്ച്‌. സലാം പറഞ്ഞു. സുധാകരനെതിരായുള്ള തെളിവുകള്‍ വോട്ടെണ്ണലിനു ശേഷം പുറത്തുവിടുമെന്നും എച്ച്‌. സലാം പറഞ്ഞു.

"തൊഴിലാളി വിരുദ്ധമായ നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ഗ്രസിക്കുന്ന കാലത്താണ് നാമുള്ളത്"; മെയ് ദിന ആശംസയുമായി മുഖ്യമന്ത്രി

വലിയ വ്യാജ പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് സുധാകരൻ നടത്തിയിരുന്നുവെന്ന് എച്ച്‌. സലാം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയതില്‍ പരാതി നല്‍കുമെന്നും എച്ച്‌. സലാം പ്രതികരിച്ചു. എൻഡിഎ സ്ഥാനാർഥി അരുണ്‍ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. യുഡിഎഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചു. തീവ്രവാദം ഉണ്ട് എന്ന് പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ തന്നെ ബന്ധുക്കള്‍ ആണെന്ന് പറഞ്ഞു. പൊലീസിലും കോടതി വഴിയും നിയമനടപടി സ്വീകരിക്കും. ക്രിമിനല്‍ കേസിലെ പ്രതികള്‍ തന്റെ ബന്ധുക്കളാണെന്ന് പ്രചരിപ്പിച്ചുവെന്നും എച്ച്‌. സലാം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam