Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംവി കൈരളി, അയുഷ്മാൻ ഖുറാനയുമായി ഹിന്ദിപ്പടം, ശിവകാര്‍ത്തികേയനുമായി തമിഴില്‍, പിന്നെ മോഹൻലാല്‍ സിനിമ; അണിയറയില്‍ ഒരുങ്ങുന്ന ജൂഡ് ആന്തണി ചിത്രങ്ങള്‍

എംവി കൈരളി, അയുഷ്മാൻ ഖുറാനയുമായി ഹിന്ദിപ്പടം, ശിവകാര്‍ത്തികേയനുമായി തമിഴില്‍, പിന്നെ മോഹൻലാല്‍ സിനിമ; അണിയറയില്‍ ഒരുങ്ങുന്ന ജൂഡ് ആന്തണി ചിത്രങ്ങള്‍

News Malayalam 1 week ago

ലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ '2018'ന് ശേഷം വിസ്മയ മോഹൻലാലിനെ നായികയാക്കി 'തുടക്കം' എന്ന ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.

വിസ്മയ മോഹൻലാല്‍ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ മലയാളികള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഓഗസ്റ്റ് ഏഴിന് തുടക്കം തിയേറ്ററുകളിലേക്ക് എത്തും. ഈ ചിത്രത്തിന് ശേഷം വ്യത്യസ്ത ഭാഷകളിലായി വൻ പ്രോജക്ടുകളാണ് ജൂഡ് പദ്ധതിയിടുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഭാവി സിനിമകളെപ്പറ്റി സംവിധായകൻ മനുസുതുറന്നത്.

മലയാളത്തില്‍ നിന്നും ബോളിവുഡിലേക്കും കോളിവുഡിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജൂഡ് ആന്തണി ജോസഫ്. "തുടക്കം എന്റെ പ്ലാനിലില്ലായിരുന്നു. '2018' സ്കെയിലിലുള്ള ചില ചിത്രങ്ങളായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ നിന്ന് 1979ല്‍ കാണാതായ എംവി കൈരളി എന്ന കപ്പലിനേപ്പറ്റി ഒരു സിനിമ ആലോചിച്ചിരുന്നു. അതിന്റെ തിരക്കഥാരചന നടക്കുകയാണ്. അയുഷ്മാൻ ഖുറാനയെ വച്ച്‌ ഹിന്ദിയിലും ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെ തിരക്കഥാരചനയും പുരോഗമിക്കുന്നു. ശിവകാർത്തികേയനുമായി തമിഴിലും ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്," ജൂഡ് പറഞ്ഞു. 'തുടക്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താൻ സംവിധാനം ചെയ്യാൻ പദ്ധതിയിടുന്ന ചിത്രങ്ങളെപ്പറ്റി ജൂഡ് ആന്തണി മനസുതുറന്നത്.

മണിരത്നം, മിഷ്കിൻ, കുമാരരാജ...; ഗംഭീര ലൈനപ്പുമായി വിജയ് സേതുപതി

നേരത്തെ, മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് ജൂഡ് പറഞ്ഞിരുന്നു. "വിസ്മയ മോഹൻലാല്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയില്‍ ലാല്‍സാറിന്റെ സീൻ ഷൂട്ട് ചെയ്ത ദിവസം ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. ലാലേട്ടന്റെ ഒരു വലിയ വേർഷൻ ഷൂട്ട് ചെയ്യാൻ എനിക്ക് അവസരം തരണം എന്ന് അന്ന് പറഞ്ഞിട്ടുണ്ട്. അത് വൈകാതെ ഉണ്ടാകും. ലാല്‍സാർ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഞാൻ. അതിന്റെ തിരക്കഥ പൂർത്തിയാക്കി. ബാക്കി പിന്നാലെ," എന്നാണ് ജൂഡ് പറഞ്ഞത്.

"ഇത് ജനാധിപത്യ രാജ്യമാണ്, മാനവികതയ്ക്ക് മുകളിലാവരുത് രാഷ്ട്രീയം"; വിദ്യാർഥി സമരത്തിനുള്ള പിന്തുണയിലുറച്ച്‌ വിസ്മയ മോഹൻലാല്‍

ഒരു മലയോര ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് 'തുടക്കം' സിനിമയുടെ കഥ നടക്കുന്നത്. വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam