Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എംഎല്‍എമാര്‍ പേപ്പട്ടിയുടെ കടിയേറ്റവര്‍' വിവാദങ്ങള്‍ക്കിടയാക്കി തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം

'എംഎല്‍എമാര്‍ പേപ്പട്ടിയുടെ കടിയേറ്റവര്‍' വിവാദങ്ങള്‍ക്കിടയാക്കി തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം

News Malayalam 16 mins ago

ഹൈദരാബാദ്: അധികാരമേറ്റ് മൂന്ന് വർഷങ്ങള്‍ക്കിപ്പറം പാർട്ടിയില്‍ നിന്നും കടുത്ത വിമർശനങ്ങള്‍ ഏറ്റുവാങ്ങി കോണ്‍ഗ്രസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി.

സ്വന്തം പാർട്ടി എം എല്‍ എ മാരില്‍ ചിലരെ പേരെടുത്ത് പറയാതെ 'പേപ്പട്ടിയുടെ കടിയേറ്റവർ' എന്ന് വിശേഷിപ്പിച്ചതാണ് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇതേ തുടർന്ന് പാർട്ടി എംഎല്‍എ മാർ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ മാത്രമാണ് വികസന ഫണ്ടുകള്‍ നല്‍കുന്നതെന്നും ബാക്കിയുള്ളവരെ അവഗണിക്കുകയാണെന്നും മറ്റ് നിയമസഭാംഗങ്ങള്‍ അടിസ്ഥാന വികസന പ്രവർത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താൻ പാടുപെടുകയാണെന്നും മുനുഗോഡ് എംഎല്‍എ കൊമാട്ടിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി ആരോപിച്ചു. ഇത് മറ്റൊരു രാഷ്ട്രീയ 'കുരുക്ഷേത്ര'യാകുമെന്നും അവർ പറഞ്ഞു.

ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. പിന്നാലെ ഭരണഘടനാപരവും രാഷ്ട്രീയപരവുമായ പദവിയിലിരിക്കുന്നവർ ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതിനെതിരെ രാജ് ഗോപാല്‍ റെഡ്ഡി രംഗത്തെത്തി. അഴിമതിരഹിത ഭരണം എന്ന സർക്കാരിന്‍റെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ചെറിയ വികസന പ്രവർത്തനങ്ങള്‍ക്ക് പോലും സർക്കാർ ഉദ്യോഗസ്ഥർ കരാറുകാരില്‍ നിന്ന് 10-20% കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്ന് ജാഡ്‌ചെർല എംഎല്‍എ ജെ അനിരുദ്ധ് റെഡ്ഡി ആരോപിച്ചു. ഏകദേശം 40 കോടി രൂപയുടെ ബില്ലുകള്‍ കുടിശ്ശികയാണെന്നും ഇതില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തേജസ്വി യാദവിനെ ക്ഷണിച്ചില്ല; നിതീഷ് സേതുവിൻ്റെ പോസ്റ്ററുകള്‍ വലിച്ചു കീറി ആർജെഡി പ്രവർത്തകർ

ഇതിനിടെ ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ' മുന്നണി റാലിക്കിടെ മുതിർന്ന മന്ത്രി ദാമോദർ രാജനരസിംഹയും ജുക്കല്‍ എംഎല്‍എ ടി ലക്ഷ്മികാന്ത റാവുവും തമ്മില്‍ പരസ്യമായ വാക്കേറ്റമുണ്ടായി. കൂടാതെ, അച്ചടക്ക നടപടികളിലെ ഇരട്ടത്താപ്പിനെച്ചൊല്ലി മന്ത്രി ഡി. ശ്രീധർ ബാബുവും എംപി ജി. വംശി കൃഷ്ണയും തമ്മിലും ഭിന്നതകളുണ്ട്. മുൻ മന്ത്രി കൊണ്ട സുരേഖയുടെ രാജിക്ക് പിന്നാലെയുണ്ടായ വിവാദങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കി.

ഇതോടെ, പാർട്ടിയുടെ അഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായ് എഐസിസി പുതിയ ചുമതലക്കാരനായ് ബി.എം സന്ദീപ് കുമാറിനെ നിയമിച്ചു. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സർക്കാരിന് പ്രധാനപ്പെട്ട രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായി മാറിയേക്കാം എന്നാണ് നിലവിലെ വിലയിരുത്തല്‍. 2020 ലെ ജിഎച്ച്‌എംസി തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. 2023 ലെ നിയമസഭയില്‍ മുൻ ജിഎച്ച്‌എംസി പരിധിയിലുള്ള 24 മണ്ഡലങ്ങളില്‍ ഒരു നിയമസഭാ സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam