Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാം; രാജ്യത്തെ ആദ്യത്തെ തടസരഹിത ടോള്‍ പ്ലാസ സൂറത്തിനടുത്ത്

ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാം; രാജ്യത്തെ ആദ്യത്തെ തടസരഹിത ടോള്‍ പ്ലാസ സൂറത്തിനടുത്ത്

News Malayalam 3 weeks ago

ല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ തടസരഹിത ടോള്‍ പ്ലാസ പ്രവർത്തനം ആരംഭിച്ചു. സൂറത്തിനടുത്തുള്ള മുംബൈ-ഡല്‍ഹി ദേശീയപാതയിലാണ് രാജ്യത്തെ ആദ്യത്തെ വാഹനങ്ങള്‍ നിർത്താതെ കടന്നുപോകാനുള്ള ടോള്‍ പ്ലാസ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്.

ഗതാഗതക്കുരുക്ക് ഇല്ലാതെ വാഹനങ്ങള്‍ക്ക് നിരനിരയായി കടന്നുപോകാൻ ഓട്ടോമാറ്റിക് ടോള്‍ പിരിവ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

സൂറത്തിനും ബറൂച്ചിനും ഇടയിലുള്ള കാമ്രെജ്-ചോര്യാസി പാതയില്‍ സ്ഥിതി ചെയ്യുന്ന ചോര്യാസി ടോള്‍ പ്ലാസ, രണ്ട് മാസത്തെ പരീക്ഷണത്തിന് ശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മള്‍ട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ സംവിധാനം, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പിലാക്കിയിട്ടുള്ളത്.

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം: കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം

2026 അവസാനത്തോടെ രാജ്യവ്യാപകമായി 1,050-ലധികം ടോള്‍ പ്ലാസകളെ എഐ സംവിധാനങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.പ്ലാസയില്‍ ഘടിപ്പിച്ചിരിക്കുന്ന ഉയർന്ന റെസല്യൂഷൻ ക്യാമറകള്‍ വാഹന നമ്പർ പ്ലേറ്റുകള്‍ സ്കാൻ ചെയ്യുകയും, സെൻസറുകള്‍ ഫാസ്റ്റ് ടാഗ് വിശദാംശങ്ങള്‍ മനസിലാക്കി, ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം ഈടാക്കുകയാണ് ചെയ്യും.

അതുകൊണ്ട് തന്നെ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിർത്തേണ്ടതില്ല. വാഹനങ്ങള്‍ക്ക് 80 കിലോമീറ്റർ വരെ വേഗതയില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകാൻ കഴിയും. ഇതോടെ ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുന്നു.

ഫാസ്റ്റ് ടാഗ് ഇല്ലെങ്കില്‍, സിസ്റ്റം നമ്പർ പ്ലേറ്റ് വഴി അത് തിരിച്ചറിയുകയും രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് പണമടയ്ക്കലിനായി ഒരു നോട്ടിഫീക്കേഷൻ അയക്കുകയും ചെയ്യും. 2026 അവസാനത്തോടെ രാജ്യം ടോള്‍ പിരിവില്‍ പൂർണമായും തടസരഹിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

"ഭാര്യയുടെ വിവാഹേതര ബന്ധം"; മാനസിക സമ്മർദം മൂലം ഹൈദരാബാദ് ടെക്കി ജീവനൊടുക്കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam