Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗായകനായി സൂര്യ;  'വിശ്വനാഥ് & സണ്‍സ്' രണ്ടാം ഗാനത്തിന്റെ പ്രൊമോ ഇന്ന്

ഗായകനായി സൂര്യ; 'വിശ്വനാഥ് & സണ്‍സ്' രണ്ടാം ഗാനത്തിന്റെ പ്രൊമോ ഇന്ന്

News Malayalam 2 days ago

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സണ്‍സ്' റിലീസിനൊരുങ്ങുന്നു.

ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തില്‍ വമ്പൻ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. ഇപ്പോഴിതാ, ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സൂര്യയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നടന്റെ ജന്മദിനം പ്രമാണിച്ചാണ് പ്രൊമോ പുറത്തുവിട്ടത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍‍മെന്റ്സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നിരിക്കുന്നത്. നേരത്തെ പുറത്തുവന്ന, ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ച്‌ കൊണ്ടും ഈ ചിത്രം വാർത്തകളില്‍ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് 85 കോടിയോളം രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

മദ്യം മാത്രം കുടിക്കുന്ന ഏലിയൻ! 'പ്ലൂട്ടോ'യുടെ രസികൻ ട്രെയ്‌ലർ പുറത്ത്

സൂര്യയുടെ കരിയറിലെ 46ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സണ്‍സ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അപ്ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.

കാരിക്കാമുറി ഷണ്മുഖനും ജോർജ് സാറും എത്താൻ അല്‍പ്പം വൈകും! 'ലോ ആൻഡ് ഓർഡർ' പുതിയ റിലീസ് തീയതി പുറത്ത്

ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്‌എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോള്‍ബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാല്‍കുമാർ, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്‌എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കണ്‍ട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ് - സന്ദീപ് കുല്‍ക്കർണി, പിആർഒ- ശബരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam