Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം; കെഡിആര്‍ബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാര്‍ഥികള്‍

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം; കെഡിആര്‍ബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാര്‍ഥികള്‍

News Malayalam 3 weeks ago

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികള്‍ പ്രതിസന്ധിയില്‍.

കെഡിആർബിയെ ഒഴിവാക്കി ദേവസ്വം മാനേജ്മെൻ്റിന് നിയമനങ്ങള്‍ വിട്ടുനല്‍കാൻ സർക്കാർ തീരുമാനിച്ചതിലാണ് ആശങ്ക.

ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരീക്ഷകളെഴുതി നിയമനങ്ങള്‍ കാത്തിരുന്നത്. എന്നാല്‍ നിലവിലെ താത്കാലിക ജീവനക്കാരും സംഘടനകളും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയുള്ള നിയമനത്തിന് എതിരു നില്‍ക്കുകയാണ്.

സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ പ്രതിസന്ധിയില്‍; 45 ക്വിൻറല്‍ സാധനങ്ങള്‍ വില്‍ക്കാൻ കഴിയാതെ വ്യാപാരികള്‍

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഹൈകോടതിയിലെത്തുകയും ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ നിയമനങ്ങളില്‍ നിന്ന് കെഡിആർബിയെ ഒഴിവാക്കി ഉത്തരവുണ്ടാവുകയും ചെയ്തു. ഇതോടെയാണ് പരീക്ഷയെഴുതി നിയമനം കാത്തിരുന്നവർ പ്രതിസന്ധിയിലായത്. കെഡിആർബി നടത്തിയ പരീക്ഷയെഴുതി ഉദ്യോഗാർത്ഥികള്‍ക്ക് അനുകൂലമായി മുൻ സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ അപ്പീല്‍ പിൻവലിക്കാൻ തീരുമാനിച്ചു.

ഇതോടെ തങ്ങളെ വഞ്ചിച്ച്‌ യുഡിഎഫ് സർക്കാർ ഇഷ്ടക്കാരെ സഹായിക്കാൻ നീക്കം നടത്തുകയാണെന്നുമാണ് ഉദ്യോഗാർത്ഥികള്‍ ആരോപിക്കിന്നത്. എന്നാല്‍ ഗുരുവായൂർ ദേവസ്വത്തിന് നിയമനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ വേറിട്ട നിയമമാണുള്ളതെന്നാണ് ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ വീശദീകരണം. ഹൈക്കോടതി വിധിയെ അംഗീകരിക്കുന്ന സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച്‌ പണം നഷ്ടപ്പെടുത്താനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

വിഷയത്തില്‍ സർക്കാർ നിലപാട് വ്യക്തമായതോടെ ഉദ്യോഗാർത്ഥികളുടെ ഇനിയുള്ള പ്രതീക്ഷ കെഡിആർബി സുപ്രീം കോടതിയില്‍ സമർപ്പിച്ച അപ്പീലാണ്. ഓഗസ്റ്റ് 11 പരിഗണിക്കുന്ന അപ്പീലുള്ള തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടികളെ കുറിച്ച്‌ ആലോചിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

കെ.എം. ബഷീറിന്റെ മരണം: "കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണോയെന്ന് അറിയില്ല"; കൂറുമാറി ആറാം സാക്ഷി
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam