Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോം ഗ്രൗണ്ടില്‍ തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്; ഹൈദരാബാദ് പ്ലേ ഓഫില്‍

ഹോം ഗ്രൗണ്ടില്‍ തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്; ഹൈദരാബാദ് പ്ലേ ഓഫില്‍

News Malayalam 6 days ago

ചെന്നൈ: ചെപ്പോക്കില്‍ വെച്ച്‌ നടന്ന ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം.

അഞ്ച് വിക്കറ്റുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. മത്സരം അവസാനിക്കാന്‍ ആറ് പന്തുകള്‍ ശേഷിക്കെ 181 എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് മറികടന്നു. ഇതോടെ 16 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫിലെത്തി.

തുടക്കം പതറിയെങ്കിലും ഇഷാന്‍ കിഷന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് കരുത്തായത്. 47 പന്തില്‍ 70 റണ്‍സ് ആണ് ഹൈദരാബാദ് എടുത്തത്. ഹെൻറിച്ച്‌ ക്ലാസന്‍ 26 പന്തില്‍ 47 റണ്‍സെടുത്തതും ഹൈദരാബാദിന് മുന്നോട്ടുള്ള ബാറ്റിങ്ങില്‍ കരുത്തായി.

ഗോവയേയും കുത്തിമലർത്തി കൊമ്പന്മാർ; അപരാജിത കുതിപ്പ് തുടരുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. 27 പന്തില്‍ 44 റണ്‍സെടുത്ത ഡിവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക്ക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 13 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ടീമില്‍ ആര്‍ക്കും അര്‍ധ സെഞ്ച്വറി നേടാനായില്ല.

ഹൈദരാബാദിനായി പാറ്റ് കമിന്‍സ് നാല് ഓവറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തു. സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുമെടുത്തു. ഈ സീസണിലെ അവസാന ഹോം മത്സരമായതിനാല്‍ തല കളിക്കാനെത്തുമോ എന്നതും നിര്‍ണായകമായിരുന്നു. എംഎസ് ധോണി ഇറങ്ങാതിരുന്നത് ആരാധകരെ നിരാശയിലാഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam