Dailyhunt
ഇനാരിത്തു, ലോക സിനിമയിലെ ശലഭത്തിന്റെ ചിറകടി

ഇനാരിത്തു, ലോക സിനിമയിലെ ശലഭത്തിന്റെ ചിറകടി

News Malayalam 4 months ago

സിനിമാ ചരിത്രത്തില്‍ തുടർച്ചയായി രണ്ട് വട്ടം മികച്ച സംവിധായകനുള്ള ഓസ്കാർ നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തു.

ജോണ്‍ ഫോർഡ്, ജോസഫ് എല്‍. മാൻകിവിക്‌സ് എന്നിവരാണ് പൂർവികർ. ലോക സിനിമ അത്ഭുതത്തോടെ, തെല്ല് ആകാംക്ഷയോടെ നോക്കി കാണുന്ന ഈ സംവിധായകന്റെ ജനനം മെക്സിക്കോ സിറ്റിയിലാണ്. അച്ഛൻ ഹെക്ടർ ഗോണ്‍സാലസ് ഗാമ സമ്ബന്നനായ ഒരു ബാങ്ക‍ർ. അമ്മ മിരയ ഇനാരിത്തു. മെക്സിക്കോ, കഥകളാല്‍ സമ്ബന്നമാണ്. മിത്തും ചരിത്രവും ആചാരങ്ങളും അവരുടെ ദൈനംദിന ജീവിതത്തില്‍ നിരന്തരം ഇടപെടുന്നു. ഇത് ഇനാരിത്തു എന്ന സംവിധായകനെ സ്വാധീനിച്ചിട്ടുണ്ട്.

കൂടുതല്‍ അറിയാൻ വീഡിയോ കാണുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam