Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയുടെ നാവിക ശക്തിക്ക് ഉത്തേജനം നല്‍കി ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ നാവിക ശക്തിക്ക് ഉത്തേജനം നല്‍കി ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു

News Malayalam 6 months ago

വിശാഖപട്ടണം: ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതല്‍ കരുത്തേകി രാജ്യം തദ്ദേശീയമായി നിർമിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരഗിരി വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിൻ്റെ സാന്നിധ്യത്തിലാണ് കപ്പല്‍ നാവിക സേനയ്ക്ക് സമർപ്പിച്ചത്.

ആധുനിക റഡാർ, സോണാർ, മിസൈല്‍ സംവിധാനങ്ങള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങുന്നതാണ് കപ്പല്‍. യുദ്ധ ദൗത്യങ്ങള്‍, സമുദ്ര സുരക്ഷ, കടല്‍ക്കൊള്ള തടയുന്നതിനുള്ള പട്രോളിങ് സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ ഇതിലുണ്ട്.

ഇന്ത്യയുടെ വളർന്ന് വരുന്ന് സാങ്കേതിക വൈദഗ്ധ്യത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഐഎൻഎസ് താരഗിരിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കപ്പലിൻ്റെ 75 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്. എംഎസ്‌എംഇകളുടെ പങ്കാളിത്തത്തോടെ പ്രോജക്‌ട് 17എ ക്ലാസിനു കീഴില്‍ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് കപ്പല്‍ നിർമിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam