Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലില്‍ പാക് കപ്പല്‍ ഇടിച്ചു; പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലില്‍ പാക് കപ്പല്‍ ഇടിച്ചു; പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ

News Malayalam 6 hrs ago

ല്‍ഹി: അറബിക്കടലില്‍ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലില്‍ പാക് കപ്പല്‍ ഇടിച്ചു. സംഭവത്തില്‍ പാക് നയതന്ത്രപ്രതിനിധിയെ വളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

പെരുമാറ്റത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കാനാണ് നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

അറബിക്കടലില്‍ ഇന്നലെയാണ് ഇരു രാജ്യങ്ങളുടെയും കപ്പലുകള്‍ കൂട്ടിയിടിച്ചത്. പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പലിന് സമീപത്തേക്ക് പാക് നാവികസേനാ കപ്പല്‍ അമിതവേഗത്തിലെത്തിയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സിജെപി മാർച്ചിലെ പൊലീസ് അതിക്രമം; അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

1991ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിള്‍ 10-ൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ശ്രദ്ധ പുലർത്തണമെന്ന് പാകിസ്താൻ അധികാരികളെ അറിയിക്കാൻ നയതന്ത്രജ്ഞനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അഴിമതി കേസ്; തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബില്‍ മഹേഷിൻ്റെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam