Dailyhunt
ഐ-പാകുമായുള്ള ബന്ധം വിടാൻ ആലോചിച്ച്‌ അഖിലേഷ് യാദവ്; തീരുമാനം മമതയുടെയും സ്റ്റാലിൻ്റെയും പരാജയത്തെ തുടര്‍ന്ന്

ഐ-പാകുമായുള്ള ബന്ധം വിടാൻ ആലോചിച്ച്‌ അഖിലേഷ് യാദവ്; തീരുമാനം മമതയുടെയും സ്റ്റാലിൻ്റെയും പരാജയത്തെ തുടര്‍ന്ന്

News Malayalam 1 week ago

ഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടൻസി സ്ഥാപനമായ ഐ-പാകുമായുള്ള (ഇന്ത്യൻ പൊളിറ്റിക്കല്‍ ആക്ഷൻ കമ്മിറ്റി ) ചർച്ചകള്‍ സമാജ്‌വാദി പാർട്ടി എതാണ്ട് അവസാനിപ്പിച്ചതായി സൂചന.

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ഐ-പാകിൻ്റെ സഹായത്തോടെ മത്സരിച്ച പാർട്ടികള്‍ക്ക് ഉണ്ടായ തിരിച്ചടികളാണ് ഇത്തരമൊരു തീരുമാനത്തിലെത്തിക്കാൻ അഖിലേഷ് യാദവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അഖിലേഷ് യാദവ് നയിക്കുന്ന പാർട്ടി ഐ-പാകുമായി ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, പ്രചാരണ-മാനേജ്മെൻ്റ് സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ആ ചർച്ചകളാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

തമിഴ്നാട് സർക്കാർ രൂപീകരണം: ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ കൂടുതല്‍ സ്വതന്ത്രമായ പ്രവർത്തന ശൈലി സ്വീകരിക്കാനാണ് പാർട്ടി ഉദേശിക്കുന്നത്. പുറത്തുനിന്നുള്ള ഏജൻസികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം പാർട്ടിയുടെ സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കാനാണ് നേതൃത്വം താല്‍പര്യപ്പെടുന്നത്.

പശ്ചിമ ബംഗാളില്‍ മമത ബാനർജിക്കും തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിനും നേരിട്ട പരാജയങ്ങളെ വളരെ ശ്രദ്ധയോടെയാണ് അഖിലേഷ് യാദവ് നോക്കിക്കാണുന്നത്. ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രചാരണ മാനേജ്മെൻ്റിലും ഐ-പാക് പങ്കാളികളായിരുന്നു എന്നാണ് വിവരം.

പശ്ചിമ ബംഗാളില്‍ ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേല്‍ക്കും; സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam