കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഏറെ കൗതുകം ഉയർത്തുന്ന രാഷ്ട്രീയ ചരിത്രമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കുള്ളത്.
ഏറ്റവും കൂടുതല്‍ പേരെ മന്ത്രിസഭയിലിരുത്തിയ മണ്ഡലം. ആദ്യ കേരള മന്ത്രിസഭയില്‍ കെ.ആർ. ഗൗരിയമ്മ, പതിനൊന്നാം നിയമ സഭയിലെ മുഖ്യമന്ത്രിയായ എ.കെ. ആന്റണി തുടങ്ങി പ്രമുഖർ ഉള്‍പ്പെടുന്ന പട്ടികയാണ് ചേർത്തലയിലേത്. കേരള രാഷ്ട്രീയത്തിലെ സമുന്നതരായവരടക്കം ഏഴു പേരാണ് ഈ മണ്ഡലത്തില്‍ നിന്നും മന്ത്രിസഭയിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ കാബിനറ്റ് പദവി കൂടി ചേർത്താല്‍ എണ്ണം ഒന്ന് കൂടി കൂടും.
"പാർട്ടിയും മുന്നണിയും ഒറ്റക്കെട്ട്, യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുക എന്ന ദൗത്യം ഞങ്ങള്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും"; രമേശ് ചെന്നിത്തലഇക്കാലത്തിനുള്ളില്. സിപിഐയുടെ നാലും കോണ്‍ഗ്രസിന്റെ മൂന്നും നേതാക്കളെ ചേർത്തല മന്ത്രിക്കസേരയിലിരുത്തി. എന്നാല്‍ വലിയ കൗതുകം ഇതില്‍ മന്ത്രിക്കസേരയില്‍ കാലാവധി തികച്ചത് ഒരാള്‍ മാത്രം എന്നതാണ്. ഇത്തവണത്തെ മന്ത്രിസഭ കാലവധി കഴിഞ്ഞാല്‍ അത് രണ്ടാകും.
കെ.ആർ. ഗൗരിയമ്മ സിപിഐ - 1957
എം. കെ രാഘവൻ കോണ്‍ഗ്രസ് - 1977
പി.എസ്. ശ്രീനിവാസൻ സിപിഐ - 1980
വയലാർ രവി കോണ്‍ഗ്രസ് -എ - 1982
എ. കെ. ആന്റണി കോണ്‍ഗ്രസ് ഐ - 2001
പി. തിലോത്തമൻ സിപിഐ - 2016
പി. പ്രസാദ് സിപിഐ - 2021
എ കെ ആന്റണി കോണ്‍ഗ്രസ് ഐ - പ്രതിപക്ഷ നേതാവ് - 1996 -എന്നിവരാണ് ചേർത്തലയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് മന്ത്രി കസേരയിലെത്തിയവർ.
വിമോചന സമരത്തെത്തുടർന്ന് ഗൗരിയമ്മ ഉള്‍പ്പെടുന്ന 1957 ലെ ആദ്യ മന്ത്രിസഭ രണ്ടു വർഷത്തില്‍ വീണു. പിന്നീട് 20 വർഷത്തിനുശേഷം തെരഞ്ഞെടുപ്പില്‍ ചേർത്തല ഇടതിനെ പിന്തുണച്ചില്ല. എസ്‌എൻഡിപി യോഗം പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് എം. കെ. രാഘവൻ അന്ന് എംഎല്‍എആയി. തുടർന്ന് മന്ത്രിയുമായി. എന്നാല്‍ മന്ത്രിസഭയില്‍ ഒരു വർഷം (29-10-1978 മുതല്‍ 07-10-1979 വരെ ) തികയ്ക്കാൻ അദ്ദേഹത്തിനായില്ല.
"മുഖ്യമന്ത്രിയുടെ മുഖം ആളുകള്‍ കണ്ടാല്‍ തന്നെ യുഡിഎഫിന് വോട്ട് വീഴും": വി.ഡി. സതീശൻആറാം നിയമസഭയെത്തിയപ്പോള്‍ മണ്ഡലത്തില്‍ സിപിഐ തിരിച്ചുവന്നു. പി.എസ്. ശ്രീനിവാസൻ മന്ത്രിയായി. എന്നാല്‍ അതിനും അധികം ആയുസ് ഉണ്ടായില്ല. സിപിഐ- കോണ്‍ഗ്രസ് ബന്ധം വിട്ടതോടെ (25-01-1980 to 20-10-1981) നിയമസഭ പിരിച്ചു വിട്ടു. അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ചേർത്തല വീണ്ടും നിറം മാറ്റി. ശ്രീനിവാസനെ വിട്ട് കോണ്‍ഗ്രസിലെ വയലാർ രവിയെ സ്വീകരിച്ചു. അപ്പോഴും മണ്ഡലത്തിലെ മന്ത്രിഭാഗ്യം പോയില്ല, കോണ്‍ഗ്രസ് എ. പ്രതിനിധിയായിരുന്ന രവി 1982 ല്‍ കരുണാകരൻ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പതിവുപോലെ തന്നെ അതും നീണ്ടുനിന്നില്ല. മുഖ്യമന്ത്രിയുമാമുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1986 ല്‍ വയലാർ രവി രാജിച്ചു.
പിന്നെ 15 വർഷങ്ങളുടെ കാത്തിരുപ്പിന് ശേഷം ചേർത്തലയ്ക്ക് അടുത്ത മന്ത്രിയെത്തി. മന്ത്രിയെന്നല്ല മുഖ്യമന്ത്രിയെ തന്നെ കിട്ടി. എ. കെ. ആന്റണിയുടെ മൂന്നാം വരവായിരുന്നു അത്. പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അതിനു മുമ്പ് രണ്ടു തവണയും ഉപ തെരഞ്ഞടുപ്പിലൂടെയാണ് (കഴക്കൂട്ടം (1977), തിരൂരങ്ങാടി (1995) ആന്റണി നിയമസഭാംഗമായത്. എന്നാല്‍ ചേർത്തലയുടെ ഭാഗ്യനിർഭാഗ്യങ്ങള്‍ അതേ പോലെ തുടർന്നു. മുഖ്യമന്ത്രി ആയെങ്കിലും രാശി മാറിയില്ല കാലാവധി തികയ്ക്കാതെ രാജിവെച്ചിറങ്ങേണ്ടതായി വന്നു. ചേർത്തലയില്‍ നിന്ന് തന്നെയാണ് എ.കെ. ആന്റണി പ്രതിപക്ഷ നേതാവാകുന്നതും.
ഒന്നും രണ്ടുമല്ല അഞ്ച് മന്ത്രിമാർ... ഇത്രയും രാശിയുള്ള മണ്ഡലം വേറെയുണ്ടോ?പിന്നീട് ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരുപ്പ്. 2016 ല്‍ സിപിഐ നേതാവ് പി. തിലോത്തമൻ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് മന്ത്രിയായി. ഇത്തവണ ചരിത്രം തിരുത്തി ഇടതു മുന്നണി തുടർ ഭരണം നേടിയപ്പോള്‍ ചേർത്തലയുടെ പ്രതിനിധി പി. പ്രസാദ് വീണ്ടും മന്ത്രിയാകുന്നു. ഈ മന്ത്രി കാലാവധി തികയ്ക്കുന്നതിലൂടെ ചേർത്തലയില്‍ നിന്ന് കാവാധി തികയക്കുന്ന മന്ത്രിമാർ രണ്ടാകും.

