Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"ജമാഅത്തെ ഇസ്ലാമിയെ എല്‍ഡിഎഫ് വര്‍ഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച്‌ പി.ജെ. കുര്യൻ

"ജമാഅത്തെ ഇസ്ലാമിയെ എല്‍ഡിഎഫ് വര്‍ഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച്‌ പി.ജെ. കുര്യൻ

News Malayalam 1 month ago

ത്തനംതിട്ട: ജമാഅത്തെ ഇസ്ലാമിയെ വർഗീയ ചാപ്പ കുത്തുന്നത് ഇടതുപക്ഷമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.

യുഡിഎഫിനൊപ്പം നില്‍ക്കുന്നവരെ വർഗീയവാദികള്‍ എന്നും അവർ തന്നെ ഇടതുപക്ഷത്തോടൊപ്പം ചേർന്നാല്‍ മതേതരരെന്നും പറയുമെന്ന് പി.ജെ. കുര്യൻ ആരോപിച്ചു.

കേരള രാഷ്ട്രീയത്തെ മലീമസം ആക്കുന്നതില്‍ വലിയ പങ്ക് ഇടതുപക്ഷത്തിന് ആണെന്നും പി.ജെ. കുര്യൻ ആഞ്ഞടിച്ചു. വയനാട് കോണ്‍ഗ്രസ് പുനരധിവാസ ഫണ്ടില്‍ ഒരു പ്രശ്നവുമില്ലെന്നും കെപിസിസി ഫണ്ടില്‍ നിന്ന് പണമെടുത്ത് പദ്ധതി പൂർത്തിയാക്കുമെന്നും പി.ജെ. കുര്യൻ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

അതേസമയം, വീട് വെയ്ക്കാൻ ഇനി ഫണ്ടില്ല എന്നും വീട് നിർമിക്കാൻ ശേഖരിച്ച തുക സ്ഥലം വാങ്ങാനും ആപ്പ് നിർമിക്കാനും ഉപയോഗിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പറഞ്ഞത്. പണം പിരിക്കുന്നതിനായി ആപ്പ് തയ്യാറാക്കിയതിനെ പറ്റിയുള്ള കാര്യങ്ങള്‍ തനിക്കറിയില്ല, അത് കെപിസിസി വിശദീകരിക്കുമെന്ന് കുര്യൻ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam