Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"ജയിലര്‍ 2 ഷൂട്ടിങ് പൂര്‍ത്തിയായി, അടുത്തത്..."; അപ്ഡേറ്റുമായി രജനികാന്ത്

"ജയിലര്‍ 2 ഷൂട്ടിങ് പൂര്‍ത്തിയായി, അടുത്തത്..."; അപ്ഡേറ്റുമായി രജനികാന്ത്

News Malayalam 2 weeks ago

പുതിയ പ്രോജക്ടുകളെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായി മറുപടി നല്‍കി നടൻ രജനികാന്ത്. 'ജയിലർ 2'വിന്റെ ചിത്രീകരണം പൂർത്തിയായെന്നും അടുത്ത ചിത്രമായ 'ധർമന്റെ' ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും നടൻ അറിയിച്ചു.

"'ജയിലർ 2' ഷൂട്ടിങ് കഴിഞ്ഞു. 'ധർമൻ' ഷൂട്ടിങ് നടക്കുന്നു. കമല്‍ ആണ് ചിത്രം നിർമിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ചു റെഡ് ജയന്റില്‍ അഭിനയിക്കുന്നുണ്ട്. അത്രതന്നെ," എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രജനിയുടെ മറുപടി.

'ധുരന്ധർ 2' തന്നെ മുന്നില്‍! 'ടോക്സിക്' ആദ്യ ദിനം 100 കോടി ക്ലബില്‍

നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങി, ഗംഭീര വിജയമായി തീർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. തമിഴില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നെല്‍സണ്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാല്‍, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതിഥി വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും. ചിത്രീകരണം പൂർത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്ന ചിത്രം ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും.

'കെജിഎഫ്' ഹാങ്‌ഓവർ മാറാതെ യഷ്, പരീക്ഷണങ്ങളുമായി ഗീതു മോഹൻദാസ്; 'ടോക്സിക്' റിവ്യൂ | TOXIC REVIEW

അതേസമയം, 'ധർമൻ' സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങളാകും സെക്കൻഡ് ഷെഡ്യൂളില്‍ ഷൂട്ട് ചെയ്യുക എന്ന സൂചനയാണ്. 'ഓ മൈ കടവുളെ', 'ഡ്രാഗണ്‍' എന്നീ സിനിമകളിലൂടെ പ്രശസ്തനായ അശ്വന്ത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദർ ആണ് ഈ സിനിമയുടേയും സംഗീതം. സിമ്രാൻ, രാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 'പേട്ട'ക്ക് ശേഷം രജനീകാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam